പ്രതിഷേധത്തിനിടെ അഡ്മിനിസ്ട്രേറ്റർക്ക് ദ്വീപിൽ ആഡംബര ബംഗ്ലാവ് ഒരുങ്ങുന്നു

കൊച്ചി: ജനദ്രോഹ നയങ്ങൾക്കെതിരായ പ്രതിഷേധം ആളിപ്പടരുമ്പോഴും അഡ്മിനിസ്ട്രേറ്റർക്ക്​ ദ്വീപിൽ ആഡംബര ബംഗ്ലാവ് ഒരുങ്ങുന്നു. കവരത്തിയിലെ പുതിയ കെട്ടിടം പൊളിച്ചാണ് ആഡംബര ബംഗ്ലാവ് പണിയുന്ന ധൂർത്ത്. ലോക്ഡൗണിൽ ദ്വീപ് നിശ്ചലമായിരിക്കുമ്പോഴാണ് അതൊന്നും വകവെക്കാതെ നിർമാണം പുരോഗമിക്കുന്നത്.

നിലവിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേൽ ദ്വീപിൽ ഇല്ല. പ്രത്യേകം ചാർട്ട് ചെയ്ത വിമാനത്തിൽ ഏപ്രിലിലാണ് അവസാനമായി ഇദ്ദേഹം ദ്വീപിലെത്തിയത്. അന്നാണ് കവരത്തി ദ്വീപിലെ അഡ്മിനിസ്​ട്രേറ്ററുടെ ബംഗ്ലാവിന് ആഡംബരം കുറവാണെന്നുകണ്ട് പുതുക്കിപ്പണിയാൻ നിർദേശിച്ചത്. മൂന്ന​​ുവർഷം മുമ്പ് പണി പൂർത്തിയാക്കിയ ബംഗ്ലാവാണ് ഇദ്ദേഹത്തിെൻറ താൽപര്യപ്രകാരം പൊളിച്ചുപണിയുന്നത്. വലിയ ബീമുകളടക്കം പൊളിച്ചുമാറ്റിയാണ് നിർമാണം പുരോഗമിക്കുന്നത്. ഇതിൽ ശക്തമായ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയാണ് നിർമാണം നടക്കുന്നതെന്ന് ദ്വീപുവാസികൾ ആരോപിച്ചു.

നിയന്ത്രണങ്ങൾക്ക് മാറ്റംവരുത്തി പ്രഫുൽ പട്ടേൽ കൈക്കൊണ്ട നടപടികളാണ് ലക്ഷദ്വീപിൽ കോവിഡ് വ്യാപനത്തിന് വഴിവെച്ചത്. തുടർന്ന് ജനങ്ങളാകെ വീടുകളിൽ കഴിയേണ്ട സാഹചര്യമുണ്ടായപ്പോഴും ത​െൻറ ആഡംബരത്തിന്​ വൻ തുക ചെലവിട്ട് നിയന്ത്രണങ്ങൾ ലംഘിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അവർ പറഞ്ഞു.

ഇതിനിടെ, ​െഡയറി ഫാമുകൾ പൂട്ടി പശുക്കളെ ലേലം ചെയ്യാനുള്ള ഭരണകൂടത്തിെൻറ നീക്കവും പൊളിഞ്ഞു.

പങ്കെടുക്കാന്‍ അപേക്ഷ സ്വീകരിക്കേണ്ട സമയം അവസാനിച്ചപ്പോള്‍ ഒരാള്‍പോലും ദ്വീപിൽനിന്ന്​ ലേലത്തില്‍ പങ്കെടുത്തില്ല. അതേസമയം, ഫാമുകളില്‍ വരുംദിവസങ്ങളിലേക്കുള്ള കാലിത്തീറ്റ സ്​റ്റോക്കില്ല. 

Tags:    
News Summary - During the protest, the administrator prepares a luxury bungalow on the island

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.