വീണ്ടും ആനക്കലി; പാലപ്പിള്ളി ചൊക്കനയിൽ തോട്ടം തൊഴിലാളിയെ ആക്രമിച്ചു

ആമ്പല്ലൂർ: പാലപ്പിള്ളി ചൊക്കനയിൽ തോട്ടം തൊഴിലാളിയെ കാട്ടാന ആക്രമിച്ചു. നായാട്ടുകുണ്ട് സ്വദേശിയായ ചള്ളിയിൽ വീട്ടിൽ സി. ആർ. ശശിയെയാണ് (62) ആന ആക്രമിച്ചത്. സാരമായി പരിക്കേറ്റ ശശിയെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഞായറാഴ്ച രാവിലെ ആറരയോടെ ചോക്കനായിൽ ടാപ്പിങ് ജോലിക്കിടെയായിരുന്നു സംഭവം. തോട്ടത്തിൽ വെച്ച് ശശിയെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. ആക്രമണത്തിൽ ഇയാളുടെ മൂന്ന് വാരിയെല്ലുകൾ ഒടിയുകയും നടുവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

പാലപ്പിള്ളി തോട്ടം മേഖലയിൽ കാട്ടനകളുടെ ആക്രമണം രൂക്ഷമാണ്. പുലർച്ചെ ടാപ്പിങ്ങിന് പോകുന്ന തൊഴിലാളികളാണ് കൂടുതലും ആക്രമണത്തിനിരയാകുന്നത്. ഈ മേഖലയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ വേണ്ട നടപടികൾ വനം വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പുലിയിറങ്ങി വളർത്ത് മൃഗങ്ങളെ കൊന്ന് തിന്നത് വാർത്തയായിരുന്നു.

Tags:    
News Summary - Elephant attack again; plantation worker attacked in Palappilly Chokkan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.