പാറമേക്കാവിന്‍റെ തിടമ്പേറ്റിയ ആന; പല്ലാട്ട് ബ്രഹ്മദത്തൻ മിന്നലേറ്റ് ചരിഞ്ഞു

കോട്ടയം: കോട്ടയം മേലമ്പാറ പല്ലാട്ട് തറവാട്ടിലെ അഡ്വ. രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തൻ (45) മിന്നലേറ്റ് ചരിഞ്ഞു. ഇന്ന് വൈകിട്ടോടെ വീട്ടുപരിസരത്ത് കുളിക്കുന്നതിനിടയിൽ മഴയോടൊപ്പമുണ്ടായ ശക്തമായ മിന്നലിലാണ് ആനയ്ക്ക് ഗുരുതര പരിക്കേറ്റത്. ഉടൻ തന്നെ മൃഗഡോക്ടറെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. അരുണാചൽ വനങ്ങളിൽ നിന്ന് കേരളത്തിലെത്തിച്ച ആനയ്ക്ക് 298 സെന്റിമീറ്റർ ഉയരമുണ്ട്. കഴിഞ്ഞ 25 വർഷമായി കേരളത്തിലുണ്ടായിരുന്ന ബ്രഹ്മദത്തൻ തൃശ്ശൂർ പൂരത്തിൽ പാറമേക്കാവ് ദേവിയുടെ തിടമ്പേറ്റിയ ഗജവീരനും വിവിധ ഉത്സവങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്നു.

Tags:    
News Summary - Famous Temple Elephant Pallatt Brahmadathan Passes Away Due to Lightning Strike in Kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.