ഷാനു ചാക്കോയെ പിരിച്ചുവിടാൻ ദുബൈ കമ്പനിയുടെ തീരുമാനം

ദുബൈ: കോട്ടയം ദുരഭിമാന കൊല​ക്കേസ്​ പ്രതി ഷാനു ചാക്കോയെ ജോലിയില്‍നിന്ന് പുറത്താക്കാന്‍ ദുബൈയിലെ കമ്പനി തീരുമാനിച്ചു. ദുബൈയിലെ ടെക്​നിക്കൽ സർവീസസ്​ കമ്പനിയിൽ ഇലക്​ട്രീഷ്യനായി ജോലി ചെയ്​തിരുന്ന ഷാനു ചാക്കോ  തിരിച്ചെത്തിയാലും ജോലിയില്‍ പ്രവേശിപ്പിക്കില്ലെന്ന് തൊഴിലുടമ വ്യക്തമാക്കി. ഷാനുവിന്​ അടിയന്തര അവധി അനുവദിച്ചതിൽ ഖേദിക്കുന്നുവെന്നും തൊഴിലുടമ പറഞ്ഞു.

സഹോദരി ഒളിച്ചോടിയെന്നും അച്ഛന് സുഖമില്ലെന്നും വിശ്വസിപ്പിച്ച്​ അടിയന്തര അവധിക്കാണ് ഷാനു നാട്ടിലേക്ക് പോയത്. 2019 ജൂലൈയിലാണ്​ ഇയാളുടെ വിസ കാലാവധി അവസാനിക്കുന്നത്​. ആറ്​ മാസത്തിനകം തിരിച്ചെത്തിയില്ലെങ്കിൽ വിസ സ്വാഭാവികമായി റദ്ദാകും. ഷാനു ഇനി തിരിച്ചെത്തില്ലെന്നാണ്​ കരുതുന്നതെന്നും തിരിച്ചെത്തിയാൽ തന്നെ വിസ റദ്ദാക്കി നാട്ടിലേക്ക്​ അയക്കുമെന്നും കമ്പനിയുടമ പറഞ്ഞു.  

Tags:    
News Summary - Dubai Company Shanu Chacko-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.