കൊട്ടാരക്കര: ഓഫിസിനുള്ളിൽ സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച ക്രൈംബ്രാഞ്ച് എസ്.ഐയെ പൊ ലീസ് പിടികൂടി. കൊല്ലം റൂറൽ പൊലീസിലെ ക്രൈംബ്രാഞ്ച് വിഭാഗം എസ്.ഐ സലിം (52) ആണ് അറസ്റ്റിലാ യത്.
ചൊവ്വാഴ്ച രാത്രി പത്തോടെയാണ് സംഭവം. ക്രൈംബ്രാഞ്ച് ഓഫിസിൽ മദ്യപാനം നടക്കുന്നത ായി റൂറൽ ജില്ല പൊലീസ് മേധാവി ഹരിശങ്കറിന് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. ജില്ല പൊലീസ് മേധാവി നിയോഗിച്ച പ്രത്യേകസംഘം എത്തുമ്പോൾ ഓഫിസിൽ ഇവർ മദ്യപിച്ചിരിക്കുകയായിരുന്നു.
പൊലീസിനെക്കണ്ട് സലിമിനൊപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. സലിം പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യ പരിശോധനക്ക് വിസമ്മതിച്ച ഇയാൾ പൊലീസ് നിലപാട് കടുപ്പിച്ചതോടെ വഴങ്ങി. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം കോടതിയിൽ ഹാജരാക്കി.
രക്ഷപ്പെട്ടവർക്കായി അന്വേഷണം തുടരുകയാണ്. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതിയംഗമാണ് സലിം. ഓഫിസിൽ മദ്യപാനം നടക്കുന്നതായി അറിഞ്ഞിട്ടും സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തുകയോ മേലുദ്യോഗസ്ഥർക്ക് വിവരങ്ങൾ കൈമാറുകയോ ചെയ്യാതിരുന്നത് ഇതുകൊണ്ടാണെന്നും ആരോപണമുണ്ട്.
പിടിക്കപ്പെടുമ്പോൾ ഒപ്പമുണ്ടായിരുന്നവരെ കുറിച്ച് പൊലീസിന് സൂചനയുണ്ട്. ഇവർക്കെതിരെയും നടപടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.