Posted On
date_range Updated On
date_range മദ്യപിച്ച് വാഹനമോടിച്ച് അപകടം; ഇൻഫോപാർക്ക് എസ്.ഐക്ക് സസ്പെൻഷൻ
കാക്കനാട്: മദ്യപിച്ച് വാഹനമോടിച്ച് അപകടം സൃഷ്ടിച്ച ഇൻഫോപാർക്ക് പൊലീസ് സബ് ഇൻസ്പെക്ടർ ബി. ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തു. സംഭവം അന്വേഷിച്ച് സ്പെഷൽ ബ്രാഞ്ച് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യയാണ് ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തത്.
ചൊവ്വാഴ്‌ച രാത്രി ഇൻഫോപാർക്ക് റോഡിൽ ബ്രഹ്‌മപുരം പാലത്തിനുസമീപമായിരുന്നു അപകടം. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന എസ്.ഐ സഞ്ചരിച്ച കാർ മാറ്റൊരു കാറിലും രണ്ട് ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇൻഫോപാർക്ക് ജീവനക്കാരൻ പാലക്കാട് സ്വദേശി രാകേഷ് ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.