കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വിൽപനക്ക് ക ടിഞ്ഞാണിടാൻ ഹൈകോടതിയുടെ മാർഗനിർദേശങ്ങൾ വരുന്നു. മയക്കുമരുന്ന് വിപണനവുമായ ി ബന്ധപ്പെട്ട വിവരങ്ങൾ സർക്കാറിൽനിന്ന് തേടിയ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷ ൻ ബെഞ്ച് ഇക്കാര്യത്തിൽ ഉചിതമായ മാർഗനിർദേശങ്ങളിറക്കുമെന്ന് വ്യക്തമാക്കി.
ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്താണ് നിരോധിത ലഹരിമരുന്നുകളുടെ വിൽപനയുള്ളതെന്ന് അറിയിക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടു. മയക്കുമരുന്നിെൻറ ദൂഷ്യങ്ങൾ വിവരിച്ച് കോട്ടയം ജില്ല പൊലീസ് മേധാവിയായിരുന്ന എന്‍. രാമചന്ദ്രന് എഴുതിയ കത്തും ചില മാധ്യമ വാർത്തകളും പരിഗണിച്ച് സ്വമേധയ സ്വീകരിച്ച പൊതുതാല്പര്യ ഹരജിയാണ് പരിഗണനയിലുള്ളത്.
മയക്കുമരുന്ന ്കേസുകളിൽ പിടിയിലായവരുടെ കണക്ക് സർക്കാർ ഹാജരാക്കി. ലഹരിമരുന്നുകളെ തടയുന്ന നടപടികളാണ് ഉണ്ടാകേണ്ടതെന്ന് കോടതി പറഞ്ഞു. വില്പനക്കാരെ പിന്തുടര്ന്ന് പിടികൂടണം.
മയക്കുമരുന്നിെൻറ കാര്യത്തില്‍ ബോധവത്കരണം ഫലപ്രദമല്ല. ലഹരിമരുന്നുകളുടെ ഉല്‍ഭവവും വിതരണ ശൃംഖലകളും തകര്‍ക്കണം. സ്കൂൾ, കോളജ് വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും കോടതി വ്യക്തമാക്കി.
കോളജുകളിലെ ഉപയോഗം സംബന്ധിച്ച് ഇൻറലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടോ, ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമാണ് വിൽപനയുള്ളത് തുടങ്ങിയ വിവരങ്ങൾ ആവശ്യപ്പെട്ടത്. വിവരങ്ങള്‍ ലഭിച്ചാലുടന്‍ മാര്ഗനിര്ദേശങ്ങളിറക്കും. കേസ് ഡിസംബര്‍ എട്ടിന് വീണ്ടും പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.