മയക്കുമരുന്ന്​ മാഫിയയുടെ കുരുക്കിൽപെട്ട്​ മകൻ ഖത്തറിൽ തടവിലെന്ന്​ മാതാപിതാക്കൾ

കൊച്ചി: മയക്കുമരുന്ന്​ മാഫിയയുടെ കുരുക്കിൽപെട്ട്​ മകൻ ഖത്തറിൽ തടവിലായെന്ന്​ മാതാപിതാക്കൾ. എറണാകുളം കടമക്കു ടി സ്വദേശികളായ ആൻറണിയും ഭാര്യ ജാൻസിയുമാണ്​ വാർത്തസമ്മേളനത്തിൽ മക​​​​െൻറ ദുരവസ്ഥ വിവരിച്ചത്​​. സുഹൃത്തുക്കൾ നൽകിയ കവറിൽനിന്ന്​ വിമാനത്താവളത്തിൽ വെച്ച്​ ലഹരി മരുന്ന്​ കണ്ടെത്തിയതാണ്​ മകനെ കുരുക്കിയതെന്ന്​​ അവർ ആരോപിച്ചു.

മകൻ ആൻസൻ ആൻറണി തിരുവനന്തപുരത്ത്​ മത്സ്യഫെഡിൽ താൽക്കാലിക ജീവനക്കാരനായിരുന്നു. നല്ല ശമ്പളത്തിൽ ജോലി ശരിയാക്കിത്തരാമെന്ന്​ പറഞ്ഞ്​ കൂട്ടുകാർ അവനെ ഖത്തറിലേക്ക്​ ക്ഷണിച്ചു. സംഘത്തിലൊരാൾ നൽകിയ കവർ ലഗേജി​നൊപ്പം ​െവച്ചതാണ്​ വിനയായത്​. പരിശോധനക്ക്​ തടഞ്ഞു​െവച്ചപ്പോഴാണ്​ മയക്കുമരുന്നാണ്​ കവറിലുള്ളതെന്ന്​​ അറിയുന്നത്​. ഇത്​ കൈമാറിയ കൂട്ടുകാരുടെ പേരുകൾ പൊലീസി​ന്​ നൽകിയതി​​​​െൻറ അടിസ്ഥാനത്തിൽ അവരെയും പിടികൂടി​. മുമ്പ്​ മകനെ കാണാതായതായി വരാപ്പുഴ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും മോശം അനുഭവമാണ് ഉണ്ടായത്​. മുഖ്യമന്ത്രിക്ക്​ പരാതി നൽകിയിട്ടും മറുപടി ലഭിച്ചില്ലെന്നും അവർ പറഞ്ഞു.
Tags:    
News Summary - drug mafia cheating-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.