ലഹരിവിമുക്ത കേരളം: അധ്യാപക പരിവർത്തന പരിപാടിക്ക് തുടക്കമായി

തിരുവനന്തപുരം ജില്ലയിലെ അധ്യാപകർക്കുള്ള പരിവർത്തന പരിപാടി - ജില്ലാ റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങൾക്കുള്ള  പരിശീലനം തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻററി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഡി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ 12 വിദ്യാഭ്യാസ ഉപ ജില്ലകളിൽനിന്ന് എൽ.പി, യു.പി, ഹൈസ്കൂൾ, വി.എച്ച്.എസ്.ഇ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ തിരഞ്ഞെടുത്ത അധ്യാപക പ്രതിനിധികൾക്കാണ് ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചത്. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാർഥികളെയും, രക്ഷിതാക്കളെയും ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ  ഏകോപിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഈ മാസം 23 മുതൽ 29 വരെ സബ് ജില്ലാ തലത്തിൽ എല്ലാ അധ്യാപകർക്കും പ്രത്യേക മൊഡ്യൂൾ അനുസരിച്ചുള്ള ക്ലാസുകൾ നടക്കും. തുടർന്ന് ഒക്ടോബർ രണ്ടിന് സ്കൂൾ തലത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും  ക്ലാസുകൾ നൽകും.

തൈക്കാട് വാർഡ് കൗൺസിലർ മാധവദാസ്, സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോഡിനേറ്റർ എസ്. ജവാദ് ,വിദ്യാഭ്യാസ ഉപഡയറക്ടർ വാസു സി.കെ ,സമഗ്ര ശിക്ഷാ കേരളം സംസ്ഥാന പ്രോഗ്രാം ഓഫീസർ എ.കെ.സുരേഷ് കുമാർ, ഹയർ സെക്കൻററി ആർ. ഡി .ഡി കെ.ആർ ഗിരിജ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Drug-free Kerala: Teacher transformation program launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.