Posted On
date_range Updated On
date_range കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് വിദ്യാർഥിനികൾ മുങ്ങി മരിച്ചു
കൊണ്ടോട്ടി: കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് വി ദ്യാർഥിനികൾ മുങ്ങി മരിച്ചു. പുളിക്കൽ ആന്തിയൂർകുന്ന് മൂച്ചിത്തോട്ടത്തിൽ താഴത്തുവീ ട്ടിൽ കോയയുടെ മകൾ ആയിഷ റിൻഷ (15), മുഹമ്മദ് കുട്ടിയുടെ മകൾ നാജിയ ഷെറിൻ (13) എന്നിവരാണ് മരിച്ചത്. ഒളവട്ടൂർ യതീംഖാന സ്കൂൾ വിദ്യാർഥിനികളാണ്. ഇരുവരുടെയും വീടിനടുത്ത് പ്രവർത്തനം നിർത്തിവെച്ച ക്വാറിയിൽ തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. സമീപവാസികൾ കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ക്വാറിയിൽ നിന്ന് പൈപ്പിട്ട് ഇവരുടെ വീട്ടിലേക്ക് വെള്ളമെടുക്കുന്നുണ്ട്. ഇത് നോക്കാൻ പോയതിനിടെയാണ് അപകടത്തിൽപ്പെട്ടതെന്ന് പരിസരവാസികൾ പറഞ്ഞു. നാജിയ ഷെറിൻ ഏഴാം ക്ലാസിലും ആയിശ റിൻഷ പത്താം ക്ലാസിലുമാണ്. ആയിഷ റിൻഷയുടെ പിതാവ് കോയയും നാജിയയുടെ സഹോദരൻ മഷ്ഹൂദും ചൊവ്വാഴ്ച വിദേശത്ത് നിന്നെത്തും. ലൈലയാണ് ആയിഷ റിൻഷയുടെ മാതാവ്. സഹോദരങ്ങൾ: റിഫ, അല. നാജിയ ഷെറിെൻറ മാതാവ്: ഖദീജ. സഹോദരങ്ങൾ: മഷ്ഹൂദ്, ഫർസാന, സഫ, ഹസീന. ഇരുവരുടെയും മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ആലങ്ങാട് ഹസ്സൻ ജുമാമസ്ജിദിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.