പൊലീസ് അക്കാദമിയിലെ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മരിച്ചു

തൃശൂർ: രാമവർമപുരം പൊലീസ്​ അക്കാദമിയിലെ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടുകുട്ടികൾ മുങ്ങിമരിച്ചു. അക്കാദമിയിലെ ഇന്ത്യ റിസർവ് ബറ്റാലിയൻ എ.എസ്​.ഐ അതുലി​​െൻറ മകൻ അജു കൃഷ്ണ (അച്ചു-ഒമ്പത്), വനിത സീനിയർ പൊലീസ്​ ഓഫിസർ നീനയുടെ മകൻ അഭിമന്യൂ (ഏഴ്​ ) എന്നിവരാണ് മരിച്ചത്. അജു കൃഷ്ണ പാടൂക്കാട് കോ- ഓപറേറ്റിവ് സ്​കൂളിൽ നാലാംക്ലാസ്​ വിദ്യാർഥിയും അഭിമന്യൂ വില്ലടം ഗവ. ഹൈസ്​കൂളിൽ അഞ്ചാംക്ലാസ്​ വിദ്യാർഥിയുമാണ്.

വ്യാഴാഴ്ച വൈകീട്ട് നാലിന് സ്​കൂൾ വിട്ട് വന്നശേഷം കുട്ടികൾ ആരുമറിയാതെ കുളത്തിൽ കുളിക്കാൻ പോവുകയായിരുന്നു. അക്കാദമി കാൻറീന്​ സമീപത്ത് കൃഷിയാവശ്യത്തിനുള്ള വെള്ളമുപയോഗിക്കുന്ന കുളത്തിലാണ് മുങ്ങിമരിച്ചത്. രാത്രി എഴരയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അക്കാദമി സ്വിമ്മിങ് വിഭാഗത്തിലെ പൊലീസുകാരും, തൃശൂരിൽനിന്ന് ഫയർഫോഴ്സും എത്തിയാണ് കുട്ടികളെ പുറത്തെടുത്തത്. കുട്ടികൾക്ക് ഹൃദയമിടിപ്പുണ്ടെന്ന സംശയത്താൽ ആദ്യം ദയ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags:    
News Summary - drowning death- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.