സഹോദരങ്ങളുടെ മക്കൾ പുഴയിൽ മുങ്ങിമരിച്ചു

അന്തിക്കാട്: തൃപ്രയാർ ഏകാദശിക്ക്​ എത്തിയ സഹോദരങ്ങളുടെ മക്കൾ പുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനി​െട മുങ്ങി മരിച്ചു. ചാവക്കാട് തെക്കഞ്ചേരി കളത്തിൽ ഗോപിയുടെ മകൻ ഗോവിന്ദ് (18), ഗോപിയുടെ സഹോദരൻ ചാവക്കാട് കളത്തിൽ ശശിയുടെ മകൻ ഋഷികേശ് (18) എന്നിവരാണ് മരിച്ചത്. വലപ്പാട് മായ കോളജിലെ ബി.കോം ഒന്നാം വർഷ വിദ്യാർഥികളാണ് ഇരുവരും. കോളജിലെ സുഹൃത്തുക്കളായ മറ്റ​്​ അഞ്ചുപേരോടൊപ്പം തൃപ്രയർ ഏകാദശിക്ക്​ എത്തിയതായിരുന്നു ഇരുവരും. തിങ്കളാഴ്ച രാവിലെ 11.45ന് താന്ന്യം ശ്മശാനത്തിന് സമീപത്തെ കണ്ണൻചിറക്കടുത്ത് പുഴയിലാണ്​ ഇവർ കുളിക്കാൻ ഇറങ്ങിയത്​. ചീപ്പിന് മുകളിൽ നിന്നും ഭിത്തിയിൽ നിന്നും ഇവർ പുഴയിലേക്ക് ചാടി കുളിക്കുകയായിരുന്നു. ഈ നേരം അടിയൊഴുക്കും ശക്തമായിരുന്നു.

കുളിക്കുന്നതിനി​െട മൂന്ന് പേർ ഒഴുക്കിൽപെട്ടു. ഒരാൾ നീന്തി കരക്ക് കയറി. എന്നാൽ ഋഷികേശും ഗോവിന്ദും ഒഴുക്കിൽപെട്ട് മുങ്ങിത്താഴ്ന്നു. മറ്റുള്ളവരുടെ നിലവിളി കേട്ട്​ ഒാടിയെത്തിയ നാട്ടുകാരായ മനീഷ്, നസീം, ഷനിൽ, സമി എന്നിവർ പുഴയിൽ മുങ്ങി തപ്പിയെങ്കിലും ഇരുവരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. അര മണിക്കൂറിന് ശേഷം ഋഷികേശി​​​െൻറ മൃതദേഹം കണ്ടെടുത്തു. വിവരം അറിയിച്ചതോടെ തൃപ്രയാറിൽ നിന്ന് ഫയർഫോഴ്സ് എത്തിയെങ്കിലും ഉപകരണങ്ങൾ ഇല്ലാത്തതിനാൽ തിരച്ചിൽ പരാജയപ്പെട്ടു. പിന്നീട് തൃശൂരിൽ നിന്ന് ഫയർഫോഴ്സ് എത്തുമ്പോഴേക്കും നാട്ടുകാർ തന്നെ വഞ്ചിയിൽ വലവീശിയും മുങ്ങിയും നടത്തിയ തിരച്ചിലിൽ ചീപ്പിന് സമീപത്ത് നിന്ന് ഉച്ചക്ക് ഗോവിന്ദി​​​െൻറ മൃതദേഹം കണ്ടെടുത്തു. അന്തിക്കാട്​ പൊലീസും സ്ഥലത്ത് എത്തിയിരുന്നു. വിവരമറിഞ്ഞ് സ്​ഥലത്ത് നിരവധി പേരാണ് തടിച്ചുകൂടിയത്. ജനപ്രതിനിധികളും മായ കോളജ് പ്രിൻസിപ്പൽ ആവാസ് മാസ്​റ്ററും സ്ഥല​െത്തത്തി.

ഇരുവരുടെയും മൃതദേഹം തൃപ്രയാർ ഗവ. ആശുപത്രിയിലേക്ക്​ മാറ്റി. കുളിക്കുന്നതി​​​െൻറയും അപകടത്തിൽപെടുന്നതി​​​െൻറയും ദൃശ്യം ശ്മശാനത്തിന് സമീപം സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറയിൽ പകർന്നിരുന്നു. വാടാനപ്പള്ളി സ്വദേശി അബി, ഏങ്ങണ്ടിയൂർ സ്വദേശികളായ സാൽവിൻ, ശരത്ത്, ചേറ്റുവ സ്വദേശി രോഹിത്ത്, താന്ന്യം സ്വദേശി സബിൽ എന്നിവരും ഇവരുമൊത്ത് കുളിക്കാൻ ഉണ്ടായിരുന്നു. തല ചെളിയിൽ പൂഴ്ന്ന നിലയിലായിരുന്നു മൃതദേഹം. പോസ്​റ്റ്മോർട്ടത്തിന് ശേഷം ഇരുവരുടെയും സംസ്​കാരം ചൊവ്വാഴ്ച നടക്കും. ഗോവിന്ദ​ി​​െൻറ മാതാവ്: ലളിത. സഹോദരൻ: ഗോകുൽ. ഋഷികേശി​​​െൻറ മാതാവ്: സജിനി.


നാടിനെ സങ്കട കടലിലാഴ്ത്തി വീണ്ടും മുങ്ങി മരണം
അന്തിക്കാട്: നാടിെന സങ്കട കടലിലാഴ്ത്തി വീണ്ടും മുങ്ങി മരണം. തൃപ്രയാർ ഏകാദശി ആഘോഷിക്കാൻ എത്തിയ വിദ്യാർഥികളെയാണ് ഇത്തവണ വെള്ളമെടുത്തത്. സഹോദരങ്ങളുടെ മക്കളും വിദ്യാർഥികളുമായ ഋഷികേശും ഗോവിന്ദുമാണ് അടിയൊഴുക്കുള്ള പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മരണത്തിലേക്ക് ആണ്ടു പോയത്. ഇരുവരും വലപ്പാട് മായ കോളജ് ബി.കോം ഒന്നാം വർഷ വിദ്യാർഥികളാണ്. നേരത്തെ പുള്ളിൽ വെള്ളം നിറഞ്ഞ പാടത്ത് കളിക്കുന്നതിനിടെ രണ്ട് കുട്ടികൾ മരിച്ചിരുന്നു. ഏനാമാവ് കെട്ടിന് സമീപം കനാലിൽ കുളിക്കുന്നതിനിടെ രണ്ട് യുവാക്കൾ മരിച്ചിരുന്നു. ചേറ്റുവ അഴിമുഖത്തിനടുത്ത് കടലിൽ കുളിക്കുന്നതിനിടെയാണ് യുവാക്കൾ മുങ്ങിമരിച്ചത്. സ്നേഹതീരത്ത് കടലിൽ കുളിച്ചിരുന്ന രണ്ട് വിദ്യാർഥികളും മരിച്ചിരുന്നു. പുഴയിലേയും കടലിലേയും അടിയൊഴുക്കും അപായസൂചനയും വകവെക്കാത്തതാണ് പലപ്പോഴും അപകടത്തിന് വഴിവെക്കുന്നത്.

Tags:    
News Summary - Drowned Death At Thrissure-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.