കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി

ആലപ്പുഴ: കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളിൽ ഒരാളെ കാണാതായി. മറ്റൊരാളെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. ശനിയാഴ്ച വൈകീട്ട്​ മൂ​േന്നാടെ തോട്ടപ്പള്ളി പടിഞ്ഞാറായിരുന്നു സംഭവം. ആറ് സംഘമായി കുളിക്കാൻ എത്തിയതായിരുന്നു ഇവർ. ഇതിൽ ഹരിപ്പാട് റെയിൽവേ സ്​റ്റേഷന് സമീപം പുന്നേൽവീട്ടിൽ ജിതിൻ ഡാനിയേൽ (19), ഹരിപ്പാട് പാത്തികുളങ്ങര വീട്ടിൽ സ്വദേശി വിനീത് (18) എന്നിവരാണ് അപകടത്തിൽപെട്ടത്. 

തോട്ടപ്പള്ളി അഴിമുഖത്തോട് ചേർന്ന സ്ഥലമാണ് ഇവർ കുളിക്കാൻ തെരഞ്ഞെടുത്തത്. ആഴമുള്ള സ്ഥലമാണെന്ന് അറിയാതെയാണ്​ വിദ്യാർഥികൾ കുളിക്കാൻ ഇറങ്ങി​യതെന്ന്​ തോട്ടപ്പള്ളി കോസ്​റ്റൽ​ പൊലീസ്​ അധികൃതർ പറഞ്ഞു. ഇരുവരും അപകടത്തിൽപെട്ടതിനെത്തുടർന്ന് സുഹൃത്തുക്കൾ ബഹളംകൂട്ടി നാട്ടുകാരെയും മത്സ്യത്തൊഴിലാളികളെയും അറിയിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ നടത്തിയ തിരച്ചിലിനൊടുവിൽ വിനീതിനെ അപകടം നടന്ന സ്ഥലത്തുനിന്ന്​ അൽപം മാറി കണ്ടെത്തുകയായിരുന്നു. അവശനിലയിലായ വിനീതിനെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. വിനീതി​​​െൻറ നില അതിഗുരുതരമാണെന്നാണ് അറിയുന്നത്. കാണാതായ ജിതിനുവേണ്ടി തിരച്ചിൽ തുടരുകയാണ്. 

തിരച്ചിലിന് നാട്ടുകാരെയും മത്സ്യത്തൊഴിലാളികളെയും സഹായിക്കാൻ തോട്ടപ്പള്ളി കോസ്​റ്റൽ പൊലീസി​​​െൻറ പ്രത്യേക സംഘവും സ്ഥലത്ത് എത്തിയിരുന്നു. കൊച്ചിയിൽനിന്ന്​ നേവിയുടെ സഹായം തേടി‍യിട്ടുണ്ട്. നിലവിൽ കോസ്​റ്റൽ പൊലീസി​​​െൻറ ബോട്ട് ഉപയോഗിച്ചാണ് തിരച്ചിൽ. കടൽ പ്രക്ഷുബ്​ധമായതിനാൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്.

Tags:    
News Summary - drown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.