ഗൂഗ്ൾ മാപ്പ് നോക്കി കാർ ഓടിച്ചത് തോട്ടിലേക്ക്; ഡോക്ടറും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം: ഗൂഗ്ൾ മാപ്പ് നോക്കി വനിതാ ഡോക്ടറും പിഞ്ചുകുഞ്ഞും അടങ്ങിയ കുടുംബം സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞു. നിറയെ വെള്ളമുണ്ടായിരുന്ന തോട്ടിലൂടെ ഒഴുകി നടന്ന കാറിൽ നിന്നു കുടുംബം അത്ഭുതകരമായി രക്ഷപെട്ടു. തിരുവല്ല സ്വദേശിയായ ഡോക്ടർ സോണിയ, ഇവരുടെ മൂന്നു മാസം പ്രായമായ കുട്ടി, മാതാവ്, കാർ ഓടിച്ചിരുന്ന ബന്ധു എന്നിവരാണ് അപകടത്തിൽപെട്ടത്.

ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ച് വഴി തെറ്റിയാണ് അപകടമുണ്ടായതെന്നാണ് സൂചന. വ്യാഴാഴ്ച രാത്രി 11 മണിയോടെ നാട്ടകം പാറേച്ചാൽ ബൈപ്പാസിലായിരുന്നു സംഭവം. എറണാകുളത്തു നിന്നു തിരുവല്ലയിലേക്കു മടങ്ങുകയായിരുന്നു ഡോക്ടറും കുടുംബവും. ഇവർ ഗൂഗിൾ മാപ്പ് നോക്കിയാണ് കാർ ഓടിച്ചിരുന്നത്. ഇതിനിടെ വഴി തെറ്റിയ ഇവർ പാറേച്ചാൽ ബൈപ്പാസിൽ എത്തുകയും കാർ സമീപത്തെ തോട്ടിലേക്ക് മറിയുകയുമായിരുന്നു.

ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയാണ് കാറിനുള്ളിൽ നിന്നും നാലു പേരെയും രക്ഷപെടുത്തിയത്. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നു മനു മർക്കോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അഗ്നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തി. ആർക്കുംപരിക്കില്ല.

Tags:    
News Summary - drove the car to river after looking at the Google map

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.