വി​യ്യൂ​ർ സെൻട്രൽ ജ​യി​ലി​ൽ ആധുനിക ഡ്രോൺ നിരീക്ഷണ സംവിധാനത്തി​ന്‍റെ ട്ര​യ​ല്‍ റ​ൺ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെയ്യുന്നു

ജയിലുകളിൽ ആകാശത്തുനിന്നും ഒരു കണ്ണ്; വിയ്യൂർ ജയിലിൽ ഡ്രോൺ നിരീക്ഷണ സംവിധാനത്തിന്റെ ട്രയൽ റൺ തുടങ്ങി

തൃശൂർ: ഇനി ജയിലുകളിൽ നാലു വശത്തുനിന്ന് മാത്രമല്ല, ആകാശത്തുനിന്നും ഒരു കണ്ണുണ്ടായിരിക്കും. വി​യ്യൂ​ർ സെൻട്രൽ ജ​യി​ലി​ൽ ആധുനിക ഡ്രോൺ നിരീക്ഷണ സംവിധാനത്തി​ന്‍റെ ട്ര​യ​ല്‍ റ​ണ്‍ തുടങ്ങി. ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം നിർവഹിച്ചു. ജയിലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നിരീക്ഷണ സംവിധാനം ഏർ​പ്പെടുത്തിയത്. രാജ്യത്ത് ആദ്യമായാണ് ജയിൽസുരക്ഷക്ക് ഇത്തരമൊരു സംവിധാനം നിലവിൽ വരുന്നത്.

ജയിലുകളിലേക്ക് ലഹരിവസ്തുക്കൾ എറിഞ്ഞുകൊടുക്കുന്നത് കണ്ണൂർ സെൻട്രൽ ജയിലിൽ ഉൾപ്പെടെ കഴിഞ്ഞ 10 വർഷത്തിനിടെ വ്യാപകമായിരുന്നു. കുപ്രസിദ്ധ കുറ്റവാളി വരെ ജയിൽചാടിയ സംഭവവുമുണ്ടായി.

ജയിലുകളെക്കുറിച്ച് വരുന്ന എല്ലാ ആശങ്കകളും പരാതികളും ഗൗരവത്തോടെയാണ് കാണുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അവ പരിഹരിച്ചുകൊണ്ട് സുതാര്യവും കുറ്റമറ്റതുമായ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡ്രോ​ണ്‍ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പ്ര​വ​ര്‍​ത്ത​ന​രീ​തി, സു​ര​ക്ഷാ സാ​ധ്യ​ത​ക​ൾ, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ പ്ര​യോ​ജ​നം എ​ന്നി​വ​യു​ടെ വി​ശ​ദ​മാ​യ അ​വ​ത​ര​ണ​വും ത​ത്സ​മ​യ പ്ര​ദ​ര്‍​ശ​ന​വും വിയ്യൂർ ജയിലിൽ ന​ട​ന്നു. 139 ഏ​ക്ക​ര്‍ വി​സ്തൃ​തി​യു​ള്ള വി​യ്യൂ​ര്‍ ജ​യി​ല്‍ കോം​പ്ല​ക്‌​സി​ല്‍ സെ​ന്‍​ട്ര​ല്‍ പ്രി​സ​ൺ, ഹൈ ​സെ​ക്യൂ​രി​റ്റി പ്രി​സ​ൺ, വ​നി​താ ജ​യി​ല്‍, ജി​ല്ല ജ​യി​ൽ, സ​ബ് ജ​യി​ല്‍ എ​ന്നി​വയാണ് പ്ര​വ​ര്‍​ത്തി​ക്കു​ന്നത്.

നി​ല​വി​ല്‍ 1700 മു​ത​ല്‍ 2000 വ​രെ ത​ട​വു​കാ​രെ പാ​ര്‍​പ്പി​ക്കു​ന്ന ഈ ​കോം​പ്ല​ക്‌​സി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ ചു​റ്റു​മ​തി​ലു​ക​ളു​ടെ അ​ഭാ​വം, മ​ര​ങ്ങ​ള്‍ നി​റ​ഞ്ഞ ഭൂ​പ്ര​കൃ​തി, ജീ​വ​ന​ക്കാ​രു​ടെ പ​രി​മി​ത​മാ​യ എ​ണ്ണം എ​ന്നി​വ സു​ര​ക്ഷാ നി​രീ​ക്ഷ​ണ​ത്തി​ന് വെ​ല്ലു​വി​ളി​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡ്രോ​ണ്‍ സം​വി​ധാ​ന​ത്തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നത്. മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​ക്കൊ​പ്പം ആ​ധു​നി​ക സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ള്‍ സം​യോ​ജി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ജ​യി​ല്‍ സു​ര​ക്ഷ​യും അ​ച്ച​ട​ക്ക​വും കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

എ​.ഐ അ​ധി​ഷ്ഠി​ത സി​.സി.​ടി​.വി വി​ശ​ക​ല​ന സം​വി​ധാ​ന​വും പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചു. സം​ശ​യാ​സ്പ​ദ​മാ​യ ച​ല​ന​ങ്ങ​ൾ വേ​ഗ​ത്തി​ല്‍ തി​രി​ച്ച​റി​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മു​ന്ന​റി​യി​പ്പു ന​ല്‍​കാ​ന്‍ ക​ഴി​യു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ളും പ​രി​പാ​ടി​യി​ൽ വി​ശ​ദീ​ക​രി​ച്ചു. ഭാ​വി​യി​ല്‍ സം​സ്ഥാ​ന​ത്തെ മ​റ്റു ജ​യി​ലു​ക​ളി​ലും സ​മാ​ന സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ള്‍ ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്ന് ജ​യി​ല്‍ വ​കു​പ്പ് അ​റി​യി​ച്ചു.

കേ​ര​ള പ്രി​സ​ണ്‍​സ് ആ​ന്‍​ഡ് ക​റ​ക്‌​ഷ​ണ​ല്‍ സ​ര്‍​വി​സ​സ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ എ​സ്. ശ്രീ​ജി​ത്ത്, മ​ധ്യ​മേ​ഖ​ല ഡെ​പ്യൂ​ട്ടി ഇ​ന്‍​സ്പെ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പ്രി​സ​ണ്‍​സ് എ​സ്. സ​ജീ​വ് എ​ന്നി​വ​ർ ഉൾപ്പെടെയുള്ള ഉ​ദ്യോ​ഗ​സ്ഥർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Drone Surveillance Trial Begins at Viyyur Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.