തലശ്ശേരി ഗേൾസ് ചിൽഡ്രൻസ് ഹോമിൽനിന്ന് നാലു പെൺകുട്ടികളെ കാണാതായി

കണ്ണൂർ: തലശ്ശേരി സർക്കാർ ഗേൾസ് ചിൽഡ്രൻസ് ഹോമിൽനിന്ന് നാല് പെൺകുട്ടികളെ കാണാതായി. ചൊവ്വാഴ്ച അർധരാത്രി 12 മണിക്കും ഒരു മണിക്കും ഇടയിലാണ് പെൺകുട്ടികൾ ചിൽഡ്രൻസ് ഹോമിൽനിന്ന് പുറത്തുകടന്നതെന്നാണ് വിവരം.

ദിയ മുകുന്ദൻ, റിത്തിന, ഭാവന, എൻ.കെ. വിസ്മയ എന്നിവരെയാണ് കാണാതായത്. നാലുപേരും ഒരുമിച്ചാണ് പുറത്തുകടന്നത്. പെൺകുട്ടികൾ പുറത്തുകടക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. നേരത്തെയും സമാനമായി ചിൽഡ്രൻസ് ഹോമിൽ നിന്ന് പുറത്തുപോയി പിന്നീട് കണ്ടെത്തിയ ഒരു പെൺകുട്ടിക്കൊപ്പമാണ് മറ്റ് മൂന്ന് പേരും പോയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ചിൽഡ്രൻസ് ഹോമിന് സമീപത്തും പെൺകുട്ടികൾ പോയിരിക്കാമെന്ന് കരുതുന്ന സ്ഥലങ്ങളിലും അന്വേഷണം നടത്തുന്നുണ്ട്. പെൺകുട്ടികൾ എത്തിയിരിക്കാനിടയുള്ള സ്ഥലങ്ങളെക്കുറിച്ച് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടൻ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസെന്നും റിപ്പോർട്ടുകൾ പറയുന്നു. വിവരം ലഭിക്കുന്നവർ തലശ്ശേരി പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. ഫോൺ: 04902323352

Tags:    
News Summary - Four girls have gone missing from the Thalassery Girls' Children's Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.