ഡ്രൈ​വി​ങ്​ ടെ​സ്റ്റ്​ പ​രി​ഷ്ക​ര​ണ​ം: ഇന്നും ടെസ്റ്റുകൾ മുടങ്ങി, ഗ്രൗണ്ടിൽ കിടന്ന് പ്രതിഷേധം

തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വി​ങ്​ ടെ​സ്റ്റ്​ പ​രി​ഷ്ക​ര​ണ​ത്തിൽ പ്രതിഷേധിച്ച് ഇന്നും സംസ്ഥാനത്ത് ടെസ്റ്റുകൾ മുടങ്ങി. ഡ്രൈ​വി​ങ്​ സ്കൂ​ൾ ഓ​ണേ​ഴ്​​സ്​ സ​മി​തി, ഓ​ൾ കേ​ര​ള മോ​ട്ടോ​ർ ഡ്രൈ​വി​ങ്​ സ്കൂ​ൾ ഇ​ൻ​സ്​​ട്ര​ക്​​ടേ​ഴ്​​സ്​ ആ​ൻ​ഡ്​ വ​ർ​ക്കേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ അ​ട​ക്കം സം​ഘ​ട​ന​ക​ൾ പ​ണി​മു​ട​ക്കി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ്. സി.​ഐ.​ടി.​യു സ​മ​ര​ത്തി​ൽ നി​ന്ന്​ ത​ൽ​ക്കാ​ലം പി​ന്മാ​റി​യിട്ടുണ്ട്.

കണ്ണൂർ തോട്ടടയിൽ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഗ്രൗണ്ടിൽ കിടന്ന് പ്രതിഷേധിച്ചു. തിരുവനന്തപുരത്തും എറണാകുളത്തും വിവിധയിടങ്ങളിൽ ടെസ്റ്റ് മുടങ്ങി. തിരുവനന്തപുരം മുട്ടത്തറയില്‍ ടെസ്റ്റ് ചെയ്യേണ്ടവരുടെ പേര് വിളിച്ചെങ്കിലും സമരക്കാര്‍ തടഞ്ഞു.

പ​രി​ഷ്ക​ര​ണ​നീ​ക്കം മൂ​ന്ന്​ മാ​സ​ത്തേ​ക്ക്​ നീ​ട്ടി​യും നി​ല​വി​ലെ രീ​തി​യി​ൽ ​ഭേ​ദ​ഗ​തി​ക​ളോ​ടെ ടെ​സ്റ്റ്​ തു​ട​രു​മെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യും ശ​നി​യാ​ഴ്ച ഗ​താ​ഗ​ത വ​കു​പ്പ്​ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഒ​ത്തു​തീ​ർ​പ്പ്​ ഉ​ത്ത​ര​വി​ലെ പോ​രാ​യ്മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യും പ​രി​ഷ്​​ക​ര​ണ സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ചുമാണ് സമരം.

Tags:    
News Summary - Driving tests in Kerala stalled even today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.