സംസ്ഥാനത്ത് പൂര്‍ണമായും ഓട്ടോമാറ്റിക് ഡ്രൈവിങ്  ടെസ്റ്റ് സംവിധാനം രണ്ടുവര്‍ഷത്തിനകം –മന്ത്രി

വള്ളക്കടവ്: രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് പൂര്‍ണമായും ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് സംവിധാനം നടപ്പാകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പിന്‍െറ ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് ട്രാക് മുട്ടത്തറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങള്‍ നിവലില്‍ വന്ന സ്ഥലങ്ങളില്‍ ഇനി മുതല്‍ ലൈസന്‍സ് നല്‍കുന്നത് ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് ട്രാക്കിലൂടെ മാത്രമാകുമെന്നും മന്ത്രി പറഞ്ഞു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ആനന്ദ് കൃഷ്ണന്‍, ജോയന്‍റ് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ രാജീവ് പുത്തലത്ത് എന്നിവര്‍ സംസാരിച്ചു. 

മുട്ടത്തറ സ്വീവേജ് പ്ളാന്‍റിനു സമീപം 80 സെന്‍റ് സ്ഥലത്താണ് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പിന്‍െറ ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് ട്രാക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ട്രാക്കും നിര്‍മാണം പൂര്‍ത്തിയായത്. ഇതില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ട്രാക് നേരത്തേ പ്രവര്‍ത്തനമാരംഭിച്ചു. 

Tags:    
News Summary - driving test kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.