Posted On
date_range Updated On
date_range ആംബുലന്‍സിന്റെ യാത്ര തടസപ്പെടുത്തിയ കാര്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
ആംബുലന്‍സിന്റെ യാത്ര തടസപ്പെടുത്തിയ കാര്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. ആലുവ പൈനാടത്ത് വീട്ടില്‍ നിര്‍മ്മല്‍ ജോസിന്റെ ലൈസന്‍സ് ആണ് മൂന്ന് മാസത്തേക്ക് റദ്ദാക്കിയത്. ആലുവ ജോയിന്റ് ആര്‍.ടി.ഒ.യുടേതാണ് നടപടി. ഇയാളോട് ആര്‍.ടി.ഒ നല്‍കുന്ന മാര്‍ഗ നിര്‍ദ്ദേശ ക്ലാസ്സില്‍ പങ്കെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും ആംബുലൻസിന് വഴികൊടുക്കാതെ നിയമം ലംഘിച്ചതിനും മോട്ടോർ വാഹന വകുപ്പ് പ്രകാരം വാഹനത്തിെൻറ രജിസ്‌ട്രേഡ് ഉടമക്കെതിരെ കേസെടുത്തിട്ടുമുണ്ട്. വാഹന ഉടമയുടെ വിശദീകരണംകൂടി കേട്ട ശേഷമായിരിക്കും നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.