കെ.പി. അഷ്റഫ്
Posted On
date_range Updated On
date_range ഡ്രൈവിങ്ങിനിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ഡ്രൈവർക്ക് ആറു വർഷം കഠിന തടവും 60,000 രൂപ പിഴയും
പരപ്പനങ്ങാടി: ജീപ്പ് ഓടിക്കുന്നതിനിടെ യാത്രക്കാരിയായ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ ഡ്രൈവർക്ക് ആറു വർഷം കഠിന തടവും 60,000 രൂപ പിഴയും പോക്സോ കോടതി ശിക്ഷ വിധിച്ചു. തിരൂരങ്ങാടി പന്താരങ്ങാടിയിലെ പതിനാറുങ്ങൽ സ്വദേശി കെ.പി. അഷ്റഫി (41)നെയാണ് പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി എ. ഫാത്തിമ ബീവി ശിക്ഷിച്ചത്.
2019 സെപ്തംബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ പെൺകുട്ടിയുടെ ദേഹത്ത് ജീപ്പ് ഓടിക്കുന്നതിനിടെ പ്രതി കൈമുട്ടു കൊണ്ട് സ്പർശിച്ച് ഉപദ്രവിച്ചുവെന്നാണ് കേസ്. പിഴ അടച്ചില്ലങ്കിൽ ഏഴുമാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പിഴത്തുക അതിജീവിതക്ക് നൽകണമെന്നും വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.