ക്രിസ്ത്യാനികളെ മനസ്സിലാക്കാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് ഞങ്ങളുടെ കുഴപ്പമല്ല -ഓര്‍ത്തഡോക്സ് സഭ

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരായ പരാമര്‍ശം മന്ത്രി സജി ചെറിയാന്‍ ഭാഗികമായി പിന്‍വലിച്ചെങ്കിലും മന്ത്രിയുടെ നടപടിയിലെ അതൃപ്തി പ്രകടമാക്കി ഓര്‍ത്തഡോക്സ് സഭ. കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറസാണ് രൂക്ഷമായ ഭാഷയിൽ മന്ത്രിയുടെ നടപടിയോട് പ്രതികരിച്ചത്.

‘കേന്ദ്രസർക്കാറായാലും സംസ്ഥാന സർക്കാറായാലും സഭ നല്ല ബന്ധമാണ് നിലനിർത്തുന്നത്. അവർ വിളിച്ചാൽ ആ പരിപാടിയിൽ പങ്കെടുക്കുക എന്നത് സഭയുടെ നിലപാടാണ്. ഇന്നും പങ്കെടുക്കും നാളെയും പങ്കെടുക്കും. ക്രിസ്ത്യാനികളെ മനസ്സിലാക്കാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് ഞങ്ങളുടെ കുഴപ്പമല്ല, അത് പറഞ്ഞവരുടെ കുഴപ്പമാണ്’ - മെത്രാപ്പോലീത്ത മാധ്യമങ്ങളോട് പ്രതികരിച്ചു.

മണിപ്പൂര്‍ വിഷയത്തിലെ രാഷ്‌ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയ സജി ചെറിയാന്‍, വീഞ്ഞ്, കേക്ക് തുടങ്ങിയ പ്രസംഗത്തിലെ പ്രയോഗങ്ങള്‍ പിന്‍വലിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു

Tags:    
News Summary - DR yuhanon mar dioscoros metropolitan against saji cherian's remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.