ഡോ. വൈ.എം. ഫസിൽ മരിക്കാർ അന്തരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ്​ സർജറി വിഭാഗം മുൻ മേധാവിയും അടൂർ മൗണ്ട് സിയോൺ കോളജ് ഡീനുമായിരുന്ന കുമാരപുരം മോസ്ക് ലെയ്ൻ ഷമീർ മൻസിലിൽ ഡോ. വൈ.എം. ഫസിൽ മരിക്കാർ (75) നിര്യാതനായി. റുവാണ്ട മെഡിക്കൽ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ പദവിയും വഹിച്ചിട്ടുണ്ട്. അസീസിയ മെഡിക്കൽ കോളജിലും മൗണ്ട് സിയോൺ മെഡിക്കൽ കോളജിലും പ്രിൻസിപ്പലായും സേവനമനുഷ്‌ഠിച്ചു. 1970ൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസും 1975ൽ സർജറിയിൽ എം.എസും നേടി. 1991ൽ കേരള സർവകലാശാലയിൽ നിന്ന് ആദ്യത്തെ സർജറി ഡോക്ടറേറ്റ് നേടി. ആഗോളതലത്തിൽ യൂറോലിത്തിയാസിസ് ഗവേഷണത്തിൽ ശ്രദ്ധേയനാണ്.

ഭാര്യ: ഡോ. ഖുർഷിദ് മരിക്കാർ (റിട്ട. അനാട്ടമി വിഭാഗം മേധാവി, തിരുവനന്തപുരം, മെഡിക്കൽ കോളജ്). മക്കൾ: ഷമീർ മരിക്കാർ (ബിസിനസ്), ഡോ. സാജിദ് മരിക്കാർ (യു.എ.ഇ). മരുമക്കൾ: പ്രിമിൻ, നൈമ. ഖബറടക്കം വ്യാഴാഴ്ച പാളയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. 

Tags:    
News Summary - Dr. YM Fazil Marikar passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.