കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രി ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ ശിക്ഷാവിധി റദ്ദാക്കാൻ പ്രതിയുടെ അപ്പീൽ ഹരജി. കൊല്ലം സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ചോദ്യംചെയ്ത് നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സർക്കാറിന്റെ വിശദീകരണം തേടി.
ശിക്ഷ വിധിക്കാൻ വിചാരണാകോടതി പരിഗണിച്ച തെളിവുകളൊന്നും നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് ഹരജിയിൽ പറയുന്നു. മാനസികനില ശരിയായി വിലയിരുത്തുന്നതിൽ കോടതിക്ക് വീഴ്ചപറ്റി. ഡോ. വന്ദനക്ക് അടിയന്തര ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു. ഇതിൽ സംഭവിച്ച വീഴ്ചയാണ് മരണകാരണമെന്നും ഹരജിയിൽ പറഞ്ഞു. ഹരജി വീണ്ടും ജൂലൈ ഒമ്പതിന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.