ഡോ. എസ്.കെ. സുരേഷ് കുമാറിന് വൈദ്യശാസ്ത്രത്തിൽ അന്താരാഷ്ട്ര ഫെലോഷിപ്പ്

കോഴിക്കോട്: പ്രമേഹരോഗ ചികിത്സാ വിദഗ്ധൻ ഡോ. എസ്.കെ. സുരേഷ് കുമാറിന് അന്താരാഷ്ട്ര ഫെലോഷിപ്പ്. ഇംഗ്ലണ്ടിലെ റ ോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് ഓഫ് ഗ്ലാസ്ഗോയിൽനിന്നുള്ള എഫ്.ആർ.സി.പി (Fellow of Royal College of Physicians) ബഹുമതിയാണ് സുരേഷ് കു മാറിന് ലഭിച്ചത്. വൈദ്യശാസ്ത്ര രംഗത്തെ മികച്ച സംഭാവനകൾക്കുള്ള അംഗീകാരമാണ് ഈ ബഹുമതി.

തിരുവനന്തപുരം ആനയറ സ ്വദേശിയായ ഡോ. എസ്.കെ. സുരേഷ് കുമാര്‍ 15 വര്‍ഷത്തോളമായി കോഴിക്കോട്ടാണ് താമസം. 10 വര്‍ഷമായി ഇഖ്റ ഹോസ്പിറ്റലില് ‍ ഡയബറ്റോളജിസ്റ്റാണ്.

ലോകാരോഗ്യ സംഘടനയുടെ കുഷ്ഠരോഗ നിവാരണ യജ്ഞ പദ്ധതിയിലും കേന്ദ്ര സർക്കാറിനു കീഴിലെ ഗവേഷണ സ്ഥപനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാലിക്കറ്റ് ഫോറം ഫോർ ഡയബറ്റിസി​െൻറയും കാലിക്കറ്റ് ഫോറം ഓഫ് ഇന്‍റേണൽ മെഡിസിന്‍റെയും സെക്രട്ടറിയായി പ്രവർത്തിച്ചു. ഇപ്പോൾ മെഡിക്കൽ എഡൂക്കേഷൻ ആൻഡ് റിസർച്ച് ഗ്രൂപ്പിന്‍റെ സെക്രട്ടറിയും ഐ.എം.എ ഭക്ഷ്യ സുരക്ഷാ വിഭാഗം വൈസ് പ്രസിഡന്‍റുമാണ്.

വിവിധ പത്രപ്രസിദ്ധീകരണങ്ങളിലും ആരോഗ്യ മാസികകളിലും ആരോഗ്യ ലേഖനങ്ങളും പംക്തികളും എഴുതിവരുന്നു. കുടുംബ മാധ്യമത്തിൽ ദീർഘകാലം ‘കൈപ്പും മധുരവും’ ആരോഗ്യ ചോദ്യോത്തര പംക്തി കൈകാര്യം ചെയ്തു. ഇപ്പോൾ ഗൾഫ് മാധ്യമത്തി​െൻറ ചെപ്പ് സപ്ലിമ​െൻറിൽ ‘ആരോഗ്യച്ചെപ്പ്’ കോളമിസ്റ്റ്.

2014ലെ മികച്ച പ്രമേഹബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് റിസര്‍ച്ച് സൊസൈറ്റി ഫോര്‍ ദി സ്റ്റഡി ഓഫ് ഡയബറ്റ്സ് ഇന്‍ ഇന്ത്യ (ആര്‍.എസ്.എസ്.ഡി.ഐ) പുരസ്കാരവും ആറാമത് വേൾഡ് കോൺഗ്രസ് ഓഫ് ഡയബെറ്റിസ് ഇന്ത്യയുടെ ഭാഗമായി ഡയബറ്റ്സ് ഇന്ത്യ അസോസിയേഷനും യു.എസ്.വി ലിമിറ്റഡും സംയുക്തമായി ഏര്‍പ്പെടുത്തിയ ഡയബെറ്റ്സ് അവെയർനെസ് ഇനീഷ്യേറ്റീവ് അവാർഡ് 2015 പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലെ ഡോ. പി.കെ. സിന്ധുവാണ് ഭാര്യ. മക്കള്‍: ഡോ. വൈശാഖ്, ഡോ. വൈഷ്ണവ് (ഇരുവരും റാസല്‍ഖൈമ മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ), വൈഭവ്.

Tags:    
News Summary - dr sk suresh kumar got Fellow of Royal College of Physicians-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.