ജീവിത പാഠശാലയിലെ അനുഭവാവിഷ്കരാവുമായി ഡോ.കെ. വാസുകി

തിരുവനന്തപുരം: ജീവിത പാഠശാലയിലെ അനുഭവങ്ങളുടെ അനുഭവാവിഷ്കരാവുമായി തൊഴിൽ വകുപ്പ് സെക്രട്ടറി ഡോ.കെ. വാസുകിയുടെ സ്കൂള്‍ ഓഫ് ലൈഫ് ഇന്ന് പ്രകാശനം ചെയ്യും. ജീവിതത്തെയും പ്രണയത്തെയും ജോലിയെയും വികസനത്തെയുമെല്ലാം അനുഭവങ്ങളുടെ കാഴ്ചപ്പാടിൽ നിന്നും നോക്കികാണുകയാണ് സ്കൂള്‍ ഓഫ് ലൈഫിൽ വാസുകി. പ്രളയകാലത്ത് വാസുകിക്ക് ഒപ്പം പ്രവര്‍ത്തിച്ച സന്നദ്ധ പ്രവര്‍ത്തകരാണ് കേസരി ഹാളിൽ പുസ്തകം പ്രകാശനം ചെയ്യുന്നത്.

ചെന്നൈയിലെ ഇടത്തരം കുടുംബത്തിൽ നിന്നാണ് വാസുകി സിവിൽ സർവീസ് ലോകത്തേക്ക് കടന്നുവന്നത്. എം.ബി.ബി.എസ് പഠനകാലം, കുടുംബ ജീവിതം തുടങ്ങിയവയെക്കുറിച്ചുള്ള ജീവിതപാഠമാണ് വാസുകിയുടെ 'ദി സ്കൂൾ ഓഫ് ലൈഫ്'. 2008 സിവിൽ സർവീസ് പരീക്ഷയിലെ 97ആം റാങ്കുകാരിയാണ് വാസുകി. വിജയത്തിളക്കത്തിലും പരാജയങ്ങളും ഉത്കണ്ഠകളും തന്റെ ജീവിതത്തെ അലട്ടിയിരുന്നതായി വാസുകി പുസ്തകത്തിൽ റയുന്നു.

വിഷമകരമായി അവസ്ഥകളെ തരണം ചെയ്ത യാത്രയാണ് പുസ്തകത്തിലുള്ളത്. ജീവിതത്തിലെ ഓട്ടപ്പാച്ചിലുകൾക്കിടയിൽ ഒരു ദീർഘ നിശ്വാസമെടുത്ത് ഓർത്തുനോക്കുമ്പോൾ ഉണ്ടാകുന്ന ആത്മപരിശോധനയാണ് ഈ പുസത്കം. ആ ആത്മപരിശോധനയും തിരിച്ചറിവുമാണ് പുസ്തകത്തിന്റെ കാതൽ.

Tags:    
News Summary - Dr. K. Vasuki shares his experience at Jeevati Pathashala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.