മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ജനലൊന്ന് തുറന്നാൽ ആ മനുഷ്യരെ കാണുമല്ലോ? അവരോട് സി.ഐ.ടി.യുവിന്റെ നിലപാടെന്താ? -ഡോ. ജി​ന്റോ ജോൺ

കൊച്ചി: കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ തൊ​ഴി​ലാ​ളി, ക​ർ‍ഷ​ക​ദ്രോ​ഹ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ദേ​ശീ​യ പ​ണി​മു​ട​ക്കിന് നേതൃത്വം നൽകുന്ന സി.ഐ.ടി.യു, കേരളത്തിലെ ആശാ വർക്കർമാരുടെ സമരത്തോട് സ്വീകരിക്കുന്ന നിലപാടെന്താണെന്ന് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ‘കേരളത്തിന്റെ സെക്രട്ടേറിയറ്റിന് പുറത്ത് 150 ദിവസമായി പെരുമഴയും പൊരിവെയിലും കൊണ്ട് ആശാ വർക്കർമാർ സമരം ചെയ്യുന്നുണ്ട്. സെക്രട്ടേറിയറ്റിനകത്തെ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ആ ജനലൊന്ന് തുറന്നാൽ ആ മനുഷ്യരെ കാണുമല്ലോ. ആ സമരക്കാരോട് സി.ഐ.ടി.യുവിന്റെ നിലപാട് എന്താണ്?’ -അദ്ദേഹം ചോദിച്ചു.

‘ആശ വർക്കർമാരുടെ സമരത്തെ തകർക്കാൻ വേണ്ടി പ്രതിസമരം ചെയ്യുകയാണല്ലോ സി.ഐ.ടി.യു ചെയ്തത്. സംഘടിത, അസംഘടിത മേഖലയിൽ രാജ്യത്ത് തൊഴിൽ ചെയ്യുന്ന മുഴുവൻ മനുഷ്യരും തൊഴിലാളികളാണെന്ന ബോധം ഇത്തരം തൊഴിലാളി സംഘടനകൾക്ക് ആദ്യം വേണം. സംഘടിത ശേഷിയില്ലാത്ത തൊഴിലാളികളെ ആക്രമിക്കാമെന്നും അവർ തങ്ങൾക്കൊപ്പം നിർബന്ധമായും നിലകൊള്ളണമെന്നുമുള്ള നിലപാട് കേന്ദ്രസർക്കാറിന്റെ ഫാഷിസ്റ്റ് നടപടിയുടെ മറ്റൊരു പതിപ്പാണ്’ -ഡോ. ജിന്റോ ജോൺ ആ​രോപിച്ചു.

സം​യു​ക്ത ട്രേ​ഡ് യൂ​നി​യ​നു​ക​ൾ ആ​ഹ്വാ​നം ചെ​യ്​​ത​ ദേ​ശീ​യ പ​ണി​മു​ട​ക്കി​ൽ ദേ​ശീ​യ ത​ല​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​റി​നെ​തി​രെ ഒ​റ്റ​ച്ചേ​രി​യി​ലാ​ണ്​ സി.​ഐ.​ടി.​യും ഐ.​എ​ൻ.​ടി.​യു.​സി​യും അണിനിര​ന്നതെങ്കിൽ, കേ​ര​ള​ത്തി​ൽ ര​ണ്ട്​ ചേ​രി​ക​ളി​ലാ​യാണ് പ​ണി​മു​ട​ക്കി​യ​ത്. ഗ്രാ​മ-​ന​ഗ​ര വ്യ​ത്യാ​സ​മി​ല്ലാ​തെ ക​ട​ക​ളെ​ല്ലാം അ​ട​ഞ്ഞു​കി​ട​ന്നു. തു​റ​ന്ന ക​ട​ക​ൾ ബ​ലം പ്ര​യോ​ഗി​ച്ച്​ അ​ട​പ്പി​ക്കാ​ൻ നീ​ക്ക​മു​ണ്ടാ​യി. സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു. സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ​നി​ന്ന്​ ജീ​വ​ന​ക്കാ​രെ ബ​ലം​പ്ര​യോ​ഗി​ച്ച്​ പു​റ​ത്തി​റ​ക്കാ​നും ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും ശ്ര​മ​ങ്ങ​ളു​ണ്ടാ​യി.

പ​ണി​മു​ട​ക്ക്​ ത​ലേ​ന്ന്​ ​ഗ​താ​ഗ​ത മ​​ന്ത്രി ഉ​ട​ക്കി​ട്ടെ​ങ്കി​ലും ജീ​വ​ന​ക്കാ​ർ സ​മ​ര​ത്തി​ൽ അ​ടി​യു​റ​ച്ച്​ നി​ന്ന​തോ​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ഭൂ​രി​ഭാ​ഗം ഡി​പ്പോ​ക​ളി​ൽ​നി​ന്നും ബ​സു​ക​ളൊ​ന്നും ഓ​ടി​യി​ല്ല. ചൊ​വ്വാ​ഴ്ച​യി​ലെ പ​ണി​മു​ട​ക്ക്​ കൂ​ടി ​ചേ​രു​മ്പോ​ൾ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ദി​വ​സ​മാ​ണ്​ സ്വ​കാ​ര്യ ബ​സു​ക​ൾ നി​ര​ത്തി​ൽ​നി​ന്ന്​ വി​ട്ടു​നി​ന്ന​ത്. ഓ​ട്ടോ​ക​ളും നി​ര​ത്തി​ലി​റ​ങ്ങി​യി​ല്ല. ബാ​ങ്കു​ക​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും അ​ട​ഞ്ഞു​കി​ട​ന്നു. ഡ​യ​സ്​​നോ​ൺ ഭീ​ഷ​ണി​യു​ണ്ടാ​യി​ട്ടും സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ ഹാ​ജ​ർ നി​ല കു​റ​വാ​യി​രു​ന്നു. ആ​ശു​പ​ത്രി​ക​ൾ പ്ര​വ​ർ​ത്തി​ച്ചെ​ങ്കി​ലും ഒ.​പി​യി​ല​ട​ക്കം തി​ര​ക്കി​ല്ലാ​യി​രു​ന്നു.

Tags:    
News Summary - dr jinto john against citu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.