ഡോ. അഞ്ചൽ കൃഷ്ണകുമാർ കുടുംബശ്രീ പി.ആർ.ഒ

തിരുവനന്തപുരം: കുടുംബശ്രീയുടെ പുതിയ പബ്ലിക് റിലേഷൻസ് ഓഫീസറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചാർജെടുത്തു.കേരള വനിതാ കമ്മീഷൻ, വനം വകുപ്പ്, നോർക്ക റൂട്ട്സ് എന്നിവിടങ്ങളിലെ പബ്ലിക് റിലേഷൻസ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പി.ആർ.ഡി സതേൺ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിച്ച് വരവേയാണ് പുതിയ നിയമനം.

സമന്വയ, അരണ്യം എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായിരുന്നു. മികച്ച മാഗസിൻ എഡിറ്റർക്കായുള്ള എസ്.പി.ബി.- കലാനിധി പുരസ്കാരം, വിവേകാനന്ദ പുരസ്ക്കാരം, പ്രവാസി ഇന്ത്യൻ മാസികയുടെ മാധ്യമ പുരസ്ക്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.

Tags:    
News Summary - Dr. Anchal Krishnakumar Kudumbashree P.R.O

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.