മുൻകൂർ അനുമതിയില്ലാതെ ദേവസ്വം ഫണ്ട്​ സർക്കാറിന് കൈമാറരുതെന്ന് ഹൈകോടതി

കൊച്ചി: കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ തിരുവിതാംകൂർ ദേവസ്വം ബോർഡി​​​​െൻറ ഫണ്ട്​ സർക്കാറിന് കൈമാറരുതെന്ന് ഹൈകോടതി. രാഷ്​ട്രീയതാൽപര്യം നടപ്പാക്കാൻ സർക്കാർ ശബരിമലയിൽ വൻതോതിൽ പൊലീസിനെ വിന്യസിച്ച വകയിൽ ദേവസ്വം ബോർഡി​​​​െൻറ വൻതുക സർക്കാർ ഇൗടാക്കുകയാണെന്നും ഇത്​ തടയണമെന്നുമാവശ്യപ്പെട്ട് ആലുവ സ്വദേശി കെ.പി. ശശിധരൻ നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചി​​​​െൻറ നിർദേശം.

ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിട്ടാണ് സർക്കാർ പൊലീസ് സുരക്ഷ ഒരുക്കിയതെന്ന് ദേവസ്വം ബോർഡ്​ അറിയിച്ചു. എന്നാൽ, ശബരിമലയിൽ സുരക്ഷ സൗകര്യങ്ങൾ ഒരുക്കുന്നതി​​​​െൻറ പേരിൽ പണം വാങ്ങിയിട്ടില്ലെന്നും വാങ്ങാൻ ഉദ്ദേശ്യമില്ലെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. പൊലീസുകാരുടെ ഭക്ഷണത്തി​​​​െൻറ ചെലവിനെക്കുറിച്ച്​ ഹരജിക്കാരൻ ആരോപണം ഉന്നയിച്ചെങ്കിലും ഇത്​ സർക്കാർ ചെലവിൽ പൊലീസിനുവേണ്ടി പ്രവർത്തിക്കുന്ന കാൻറീനിൽനിന്നാണെന്ന്​ സർക്കാർ വ്യക്തമാക്കി.

Tags:    
News Summary - Don't Use Devaswam Board Fund Without the Permission of Court - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.