തന്നെ ഇങ്ങനെ അപമാനിക്കരുതെന്ന്​ മോദിയോട്​ മമത

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തന്നെ ഇങ്ങനെ അപമാനിക്കരുതെന്ന്​ മമത പറഞ്ഞു. യാസ്​ ചുഴലിക്കാറ്റിന്‍റെ അവലോകന യോഗവുമായി ബന്ധപ്പെട്ട്​ ഇരുനേതാക്കളും തമ്മിലുണ്ടായ പ്രശ്​നത്തിന്‍റെ തുടർച്ചയായാണ്​ മമതയുടെ പ്രസ്​താവന.

മോദിയുടെ വാദം മാത്രമാണ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നത്​. ഏകപക്ഷീയമായാണ്​ വാർത്തകൾ പുറത്ത്​ വരുന്നതെന്നും മമത ബാനർജി പറഞ്ഞു. ഞങ്ങൾക്ക്​ ചരിത്ര വിജയം ലഭിച്ചു. അതിന്​ ഞങ്ങളോട്​ എന്തിനാണ്​ ഇങ്ങനെ പെരുമാറുന്നത്​. തെരഞ്ഞെടുപ്പിൽ ജയിക്കാൻ നിങ്ങൾ ശ്രമിച്ചു പക്ഷേ പരാജയപ്പെട്ടു. എന്തിനാണ്​ ഇങ്ങനെ ദിവസവും ഞങ്ങളോട്​ വഴക്കുകൂടുന്നത്​ മമത ചോദിച്ചു. സാഗറിലേക്കും ദിഗയിലേക്കുമുള്ള യാത്രകൾ മുൻകൂട്ടി നിശ്​ചയിച്ചതായിരുന്നു. പ്രധാനമന്ത്രി വരുന്ന വിവരം വൈകിയാണ്​ ലഭിച്ചത്​. പ്രധാനമന്ത്രിയുടെ അനുവാദത്തോടെയാണ്​ ദിഗയിലേക്ക്​ പോയതെന്നും മമത വിശദീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച അവലോകനയോഗത്തിൽ പ​ങ്കെടുക്കാതെ മുഖ്യമന്ത്രി മമത ബാനർജി മടങ്ങിയിരുന്നു. പ്രധാനമന്ത്രിക്കൊപ്പം 15 മിനിറ്റ്​ മാത്രം ചെലവഴിച്ച്​ അദ്ദേഹത്തിന്​ യാസ്​ സംബന്ധിച്ച റിപ്പോർട്ട്​ നൽകി അവർ ദിഗയിലേക്ക്​ പോയതാണ്​ വിവാദമായത്​. ചീഫ്​ സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും അവരെ അനുഗമിച്ചിരുന്നു. ഇതിന്​ പിന്നാലെ ചീഫ്​ സെക്രട്ടറി അലോപൻ ബ​​േനാപാധ്യായയെ കേന്ദ്രസർവീസിലേക്ക്​ തിരിച്ചയക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടു. 

Tags:    
News Summary - "Don't Insult Me Like This": Mamata Banerjee To PM After Meeting Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.