സ്റ്റേഷനിൽ എത്തുന്നവരെ കാണാൻ വൈകരുത്; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശവുമായി ഡി.ജി.പി

തിരുവനന്തപുരം: സ്റ്റേഷനുകളിൽ എത്തുന്ന പൊതുജനങ്ങൾക്ക് പൊലീസിന്‍റെ സേവനം കൃത്യമായി ലഭിക്കുന്നതിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേശ് സാഹിബ് ഉത്തരവായി. സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ കാണുന്നതിന് അകാരണ കാലതാമസം ഉണ്ടാകാൻ പാടില്ല. സേവനം വേഗം ലഭിക്കുന്നെന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ ഉറപ്പാക്കണം. എസ്.എച്ച്.ഒയുടെ അഭാവത്തിൽ പരാതിക്കാരെ നേരിൽ കാണാൻ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം.

പരാതി ലഭിച്ചാൽ ഉടൻ കൈപ്പറ്റ് രസീത് നൽകണം. നേരിട്ട് കേസ് എടുക്കാവുന്ന കുറ്റകൃത്യമല്ലെങ്കിൽ പ്രാഥമിക അന്വേഷണത്തിനായി ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും അദ്ദേഹത്തിന്‍റെ പേരുവിവരം പരാതിക്കാരനെ അറിയിക്കുകയും വേണം. അന്വേഷണം പൂർത്തിയാകുമ്പോൾ പരാതിക്കാരന് കൃത്യമായ മറുപടിയും നൽകണം.

പരാതി നേരിട്ട് കേസ് എടുക്കാവുന്നതാണെങ്കിൽ ഉടൻ കേസ് രജിസ്റ്റർ ചെയ്യുകയും എഫ്.ഐ.ആറിന്‍റെ പകർപ്പ് പരാതിക്കാരന് സൗജന്യമായി നൽകുകയും വേണം. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ അക്കാര്യം പരാതിക്കാരനെ അറിയിക്കണം.

അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകിയാൽ അക്കാര്യവും അറിയിക്കണം. പൊലീസ് സ്റ്റേഷനിൽ എത്തുന്ന മുതിർന്ന പൗരന്മാർ, സ്ത്രീകൾ, കുട്ടികൾ, അവശത നേരിടുന്ന മറ്റു വിഭാഗത്തിൽപ്പെട്ടവർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകുകയും അവരുടെ ആവശ്യങ്ങളിൽ കാലതാമസം കൂടാതെ നടപടി സ്വീകരിക്കുകയും വേണം.

നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നെന്ന് ജില്ല പൊലീസ് മേധാവിമാരും യൂനിറ്റ് മേധാവിമാരും ഉറപ്പുവരുത്തും. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ പേരിൽ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു.

വിവിധ ആവശ്യങ്ങൾക്കായി െപാലീസ് സ്റ്റേഷനിൽ വരുന്നവരോടും ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഇടപെടേണ്ടിവരുന്നവരോടും മാന്യമായും മര്യാദയോടെയും പെരുമാറണമെന്ന് നേരത്തേ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത് പാലിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായത് ശ്രദ്ധയിൽപ്പെട്ടെന്ന് ഡി.ജി.പി വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കാനും സ്വയം കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കാനും സേനാംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

മ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ

പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​വ​രു​ടെ ആ​വ​ശ്യം മ​ന​സ്സി​ലാ​ക്കി അ​വ​രെ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ന്നി​ലെ​ത്തി​ച്ച് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കേ​ണ്ട ചു​മ​ത​ല സ്റ്റേ​ഷ​നി​ലെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്​ ഓ​ഫി​സ​ർ​ക്കാ​ണ്.

• പി.​ആ​ർ.​ഒ​മാ​ർ പ​രാ​തി നേ​രി​ട്ട് അ​ന്വേ​ഷി​ക്കു​ക​യോ പ​രി​ഹാ​രം നി​ർ​ദേ​ശി​ക്കു​ക​യോ ചെ​യ്യ​രു​ത്. പി.​ആ​ർ.​ഒ​മാ​ർ ചു​മ​ത​ല കൃ​ത്യ​മാ​യി നി​ർ​വ​ഹി​ക്കു​ന്നെ​ന്ന് എ​സ്.​എ​ച്ച്.​ഒ​മാ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം.

സ്റ്റേ​ഷ​നു​ക​ളി​ൽ സ്ഥാ​പി​ച്ച കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ണെ​ന്ന് എ​സ്.​എ​ച്ച്.​ഒ​മാ​ർ ദി​വ​സേ​ന ഉ​റ​പ്പു​വ​രു​ത്ത​ണം. പ്ര​വ​ർ​ത്തി​ക്കാ​ത്ത കാ​മ​റ​ക​ളു​ടെ വി​വ​രം ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​മാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

പൊ​തു​ജ​ന​ങ്ങ​ൾ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഔ​ദ്യോ​ഗി​ക മൊ​ബൈ​ൽ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​മ്പോ​ൾ മാ​ന്യ​മാ​യി ഇ​ട​പെ​ടു​ക​യും ആ​വ​ശ്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി യു​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും വേ​ണം.

•ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത സ​ന്ദ​ർ​ഭ​ങ്ങ​ളി​ലൊ​ഴി​കെ ഏ​തു​സ​മ​യ​ത്തും ഔ​ദ്യോ​ഗി​ക ഫോ​ണി​ൽ വ​രു​ന്ന കാ​ളു​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ക്ക​ണം. 

Tags:    
News Summary - Don't be late to meet the arrivals at the station; DGP with instructions to the police officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.