മലപ്പുറം: എയ്ഡഡ് കോളജുകളിൽ വിദ്യാർഥി പ്രവേശനത്തിന് മാനേജ്മെൻറുകൾ കോഴ വാങ്ങുന്നെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം. തിരുവനന്തപുരം വിജിലൻസ് ഡയറക്ടറേറ്റിലെ സ്പെഷൻ ഇൻവെസ്റ്റിഗേഷൻ യൂനിറ്റാണ് സംസ്ഥാന വ്യാപകമായി കോളജുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. സർക്കാർ ഗ്രാൻറ് വാങ്ങി പ്രവർത്തിക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളിൽ, മാനേജ്മെൻറ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് വൻേതാതിൽ പണം പിരിക്കുന്നെന്ന ആക്ഷേപം ശക്തമാണ്.
ഇടനിലക്കാർ വഴിയും നേരിട്ടും പണം പിരിക്കുന്നെന്ന രഹസ്യവിവരം വിജിലൻസിന് ലഭിച്ചിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിലാണ് മുഴുവൻ എയ്ഡഡ് കോളജുകളുെടയും 2016ലെ വിദ്യാർഥി പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കുന്നത്. മുഴുവൻ രേഖകളും കോളജുകളിൽനിന്ന് വിജിലൻസ് ശേഖരിച്ചു. വിദ്യാർഥി പ്രവേശനവുമായി ബന്ധപ്പെട്ട മാനേജ്മെൻറ്, കമ്യൂണിറ്റി, ഒാൺലൈൻ അലോട്ട്മെൻറ് വിശദാംശങ്ങൾ ഇനം തിരിച്ചുനൽകാനാണ് സെപ്റ്റംബർ 11ന് വിജിലൻസ് ആസ്ഥാനത്തുനിന്ന് കോളജുകൾക്ക് കത്ത് നൽകിയത്. കഴിഞ്ഞ 20നകം കോളജുകൾ വിവരങ്ങൾ കൈമാറിയെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.