തൃശൂർ: റെയിൽവേ പാർസൽ സർവിസിൽ ബുക്കുചെയ്ത് കൊണ്ടുപോകുന്നതിനിടെ ഡോഗ്ബോക്സിൽ നിന്ന് പുറത്തുചാടി കുരച്ച നായയെ കണ്ട് വിരണ്ട ഗാർഡ് ട്രെയിനിൽ നിന്ന് പുറത്തേക്ക് വീണു. ട്രെയിനിെൻറ ഹാൻഡ് റെയ്ലിൽ പിടി കിട്ടിയതിനാൽ ഗാർഡ് നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചക്ക് 12.50ന് മംഗലാപുരം-നാഗർകോവിൽ പരശുറാം എക്സ്പ്രസ് തൃശൂർ സ്റ്റേഷൻ വിടുേമ്പാഴാണ് ഉദ്വേഗജനകമായ സംഭവം അരങ്ങേറിയത്. ഇതോടെ ഒരു മണിക്കൂറോളം വടക്കുനിന്നും തെക്കോട്ടുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിന് തൃശൂർ സ്റ്റേഷനിൽ നിന്ന് പേരാമംഗലം വിയോക്കാരൻ വീട്ടിൽ പ്രിയങ്ക ശിവദാസാണ് ഗാർഡ് വാനിെല ഡോഗ്ബോക്സിൽ നായയെ കയറ്റിയത്. ട്രെയിൻ പുറപ്പെടുന്നതിനായി പച്ചക്കൊടി വീശി ഗാർഡ്വാനിലേക്ക് കയറുേമ്പാൾ ഗാർഡ് പി.സി. രാമമൂർത്തിയുടെ നേരെ നായ കുരച്ചുചാടി. നെറ്റ് ഉപയോഗിച്ചുള്ള ബോക്സിെൻറ മൂടി തകർത്ത് പുറത്തുചാടിയ നായ ഗാർഡിെൻറ അരികിലുമെത്തി. ഇതോടെ പരിഭ്രമിച്ച് പിന്നാക്കം മാറുന്നതിനിടെ രാമമൂർത്തിയുടെ കാലുകൾ ഒാടി തുടങ്ങിയ ട്രെയിനിൽ നിന്ന് പുറത്തായി. പ്ലാറ്റ്ഫോമിൽ കാൽ കുത്തിയ രാമമൂർത്തിക്ക് ഭാഗ്യം കൊണ്ടെന്നവണ്ണം ട്രെയിനിെൻറ ഹാൻഡ് റെയ്ലിൽ പിടി കിട്ടിയതിനാൽ വീണില്ല. പക്ഷേ, ട്രെയിൻ നീങ്ങിതുടങ്ങിയതിനാൽ നാലു കോച്ചുകളിലൂടെ ഗാർഡ് വലിച്ചിഴക്കെപ്പട്ടു. ഇത് ശ്രദ്ധയിൽപെട്ടതോടെ ട്രെയിൻ നിർത്തി ഗാർഡിനെ രക്ഷിച്ചു. പരിക്ക് സാരമല്ലെങ്കിലും നല്ല ചതവ് പറ്റിയിരുന്നു.
അതിനാൽ പരിഭ്രമം മൂലം അദ്ദേഹത്തിന് തുടർന്ന് ജോലി ചെയ്യാനായില്ല. അപ്പോൾ തന്നെ, കോഴിക്കോട് - തൃശൂർ പാസഞ്ചറിൽ എത്തി തൃശൂരിൽ വിശ്രമിച്ചിരുന്ന പി. സനീഷിനെ ഗാർഡായി സ്റ്റേഷൻ മാനേജർ കെ. ജയകുമാർ നിയമിച്ച് യാത്രയുടെ അനിശ്ചിതത്വം മാറി. പ്രശ്നം പരിഹരിച്ച് പരശുരാം 1.35 ഒാടെ സ്റ്റേഷൻ വിട്ടുവെങ്കിലും നായയെ കൊണ്ടുപോകാനായില്ല. പിന്നാലെ വന്ന നേത്രാവതി എക്സ്പ്രസിലാണ് കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.