തൃശൂർ: സർക്കാറിനെ വെല്ലുവിളിച്ച് പണിമുടക്ക് നടത്തിയ സർക്കാർ ഡോക്ടർമാർക്ക് സർക്കാറും ‘പണി’കൊടുത്തു. ഏപ്രിലിലെ ശമ്പളം ഇതുവരെ അനുവദിച്ചില്ല. ഏപ്രിലിൽ ജോലി ചെയ്ത 26 ദിവസത്തെ ശമ്പളമാണ് തടഞ്ഞത്. ആർദ്രം പദ്ധതിയുടെ ഭാഗമായി ഡോക്ടർമാർക്ക് കൂടുതൽ സമയം ഡ്യൂട്ടി നിശ്ചയിച്ച് നൽകിയതിെൻറ പ്രതിഷേധം പിന്നീട് പണിമുടക്കിലേക്ക് മാറുകയായിരുന്നു. 13 മുതൽ 16വരെ പണിമുടക്കിയ സർക്കാർ ഡോക്ടർമാരുടെ നടപടിക്കെതിരെ വിവിധ മേഖലകളിൽ നിന്ന് കടുത്ത പ്രതിഷേധമാണ് ഉയർന്നത്.
പൊതുസമൂഹത്തിെൻറയാകെ എതിർപ്പുയർന്നതിനെ തുടർന്ന് മൂന്ന് ദിവസത്തെ പണിമുടക്കിൽ നിന്നും തിരക്കിട്ട് പിന്മാറി. സമരം അവസാനിപ്പിക്കാൻ മന്ത്രിയുമായി നടത്തിയ ഒത്തുതീർപ്പ് വ്യവസ്ഥയിൽ പ്രതികാര നടപടികളുണ്ടാവില്ലെന്ന് അറിയിച്ചിരുന്നുവെങ്കിലും ശമ്പളം തടഞ്ഞത് പ്രതികാര നടപടിയെന്നാണ് കെ.ജി.എം.ഒ.എയുടെ ആരോപണം. ഈ സാഹചര്യത്തിൽ വീണ്ടും പ്രതിഷേധ പരിപാടികൾക്കൊരുങ്ങുകയാണ് കെ.ജി.എം.ഒ.എ. പ്രക്ഷോഭ പരിപാടികൾ തീരുമാനിക്കാൻ 13ന് സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ ഹൈദരാബാദിലേക്ക് പോകാനിരിക്കെ16ന് രാത്രിയിലാണ് കെ.ജി.എം.ഒ.എ പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി സമരം അവസാനിപ്പിച്ചത്. ചർച്ചയിലുണ്ടാക്കിയ വ്യവസ്ഥകൾ സർക്കാർ ലംഘിച്ചുവെന്ന് കെ.ജി.എം.ഒ.എ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.