സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇന്ന് ഡോക്ടർമാരുടെ സൂചനാ പണിമുടക്ക്; അടിയന്തിര ചികിത്സകൾ മാത്രം ലഭ്യമാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സൂചനാ പണി മുടക്ക് ഇന്ന്. അടിയന്തിര ചികിത്സകൾ ഒഴികെ മറ്റ് സേവനങ്ങൾ ഇന്ന് ഉണ്ടായിരിക്കില്ല. ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, ശമ്പള പരിഷ്കകരണ കുടിശ്ശിക അന്യായമായി നീട്ടി വെക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

സമരത്തിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിൽ രാവിലെ 10 മണിക്ക് ധർണ നടക്കും. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.

ഫെബ്രുവരി രണ്ട് മുതൽ അനിശ്ചിതകാല അധ്യാപന ബഹിഷ്കരണവും ഒ.പി ബഹിഷ്കരണവും ആരംഭിക്കുമെന്നും ഒമ്പത് മുതൽ ശസ്ത്രക്രിയകൾ നിർത്തി വെക്കുമെന്നും 11 മുതൽ യൂനിവേഴ്സിറ്റി പരീക്ഷാ ജോലികൾ ബഹിഷ്കരിക്കുമെന്നും കെ.ജി.എം.സി.ടി.എ സംസ്ഥാന സമിതി അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - docter's strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.