താമരശ്ശേരി: കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളിൽ മതപീഡനത്തില്‍ രാജ്യത്ത് നൂറിരട്ടി വര്‍ധനയുണ്ടായെന്ന് താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയല്‍. താമരശ്ശേരിയിൽ വനംവകുപ്പ് ഓഫിസിലേക്ക് കത്തോലിക്കാ കോൺഗ്രസ് നടത്തിയ സാരിവേലി സമര പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങള്‍ രാജ്യം വിട്ടുപോകണമെന്നാണോ ആക്രമികളുടെ ഉള്ളിലിരുപ്പെന്ന് ബിഷപ് ചോദിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ രാജ്യത്ത് ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. ഒഡിഷയിലെ മലയാളി കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നേരെയുണ്ടായ ആക്രമണം മുന്‍നിര്‍ത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നക്‌സലൈറ്റുകളുടെ ആക്രമണത്തിനെതിരെ എന്തു നടപടിയാണോ അമിത് ഷാ സ്വീകരിച്ചത് അതേനടപടിതന്നെ ക്രൈസ്തവരെ ആക്രമിക്കുന്നവര്‍ക്കെതിരെയും ഉണ്ടാവണം. മതംമാറ്റം എന്ന പേരില്‍ നിയമം കൊണ്ടുവന്ന് ക്രൈസ്തവലോകത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ബിഷപ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.