‘സോഷ്യൽ മീഡിയ വഴി ഫോണിലെത്തുന്ന അപ്ലിക്കേഷൻ ഫയലുകൾ ഇൻസ്റ്റാൾ ചെയ്യരുത്’; മുന്നറിയിപ്പുമായി കേരള പൊലീസ്

കോഴിക്കോട്: സാമൂഹ്യമാധ്യമങ്ങൾ വഴി മൊബൈൽ ഫോണിലേക്ക് എത്തുന്ന അപ്ലിക്കേഷൻ ഫയലുകൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. സർക്കാർ പദ്ധതികളുടെയോ മറ്റോ പേരിലാകും ഫയലുകൾ ഫോണിലേക്ക് എത്തുക. ഇത്തരം ഫയലുകൾ ഒരിക്കലും ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുതെന്നും ആപ്ലിക്കേഷൻ ഫയൽ ഇൻസ്റ്റാൾ ആയാൽ ഫോണിന്‍റെ നിയന്ത്രണം തട്ടിപ്പുകാർ കയ്യടക്കുമെന്നും കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

നിങ്ങളുടെ ഫോണിലേക്ക് സാമൂഹ്യമാധ്യമങ്ങൾ വഴിയെത്തുന്ന .apk (അപ്ലിക്കേഷൻ) ഫയലുകളെ സൂക്ഷിക്കണം. സർക്കാർ പദ്ധതികളുടെയോ മറ്റോ പേരിലാകും ഇത്തരം ഫയലുകൾ നിങ്ങളുടെ ഫോണിലേക്ക് എത്തുന്നത്.

നിങ്ങളുടെ സുഹൃത്തുക്കളുടെ അക്കൗണ്ടിൽ നിന്നും ഇത്തരം ഫയലുകൾ വന്നേക്കാം. ഒരിക്കലും ഇത്തരം ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുത്. ഇത്തരം ആപ്ലിക്കേഷൻ ഫയൽ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ആയാൽ നിങ്ങളുടെ ഫോണിൻ്റെ നിയന്ത്രണം തട്ടിപ്പുകാർ കയ്യടക്കും.

തുടർന്ന് നിങ്ങളുടെ ഫോണിലുള്ള ബാങ്കിങ് ആപ്ലിക്കേഷനുകൾ വഴി നിങ്ങളുടെ അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കുകയും നിങ്ങളുടെ തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഈ അപ്ലിക്കേഷൻ ഫയലുകൾ നിങ്ങളുടെ സുഹൃത്തുക്കൾക്ക് അയച്ചു നൽകുകയും ചെയ്യും. ശ്രദ്ധിക്കണേ.. !!

ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഇരയാവുകയോ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ 1930 എന്ന നമ്പറിൽ ബന്ധപ്പെടാം. https://cybercrime.gov.in എന്ന വെബ്‌സൈറ്റ് വഴിയും പോലീസിനെ വിവരമറിയിക്കാം.

Tags:    
News Summary - 'Do not install application files that arrive on your phone via social media'; Kerala Police warns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.