Posted On
date_range Updated On
date_range സി.ബി.ഐയെ കാട്ടി സി.പി.എമ്മിനെ വിരട്ടാൻ നോക്കേണ്ട- പി.ജയരാജൻ
കണ്ണൂർ: ഷുഹൈബ് വധകേസ് സി.ബി.ഐക്ക് വിട്ട ഹൈകോടതി വിധിയിൽ പ്രതികരണവുമായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ. സി.ബി.ഐയെകാട്ടി സി.പി.എമ്മിനെ വിരട്ടാൻ നോക്കേണ്ടെന്ന് ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തിൽ പാർട്ടിയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. സി.പി.എമ്മിന് ഒന്നും മറച്ചുവെക്കാനില്ല.
സംഭവം പാർട്ടി അന്വേഷിക്കും. കേരളപൊലീസ് നല്ല നിലക്കായിരുന്നു കേസിൽ അന്വേഷണം നടത്തിയത്. ഗൂഢാലോചനയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.