കോട്ടയം: 15 ദിവസം പ്രായമായ കുട്ടിയുടെ പിതൃത്വം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് മാ താപിതാക്കൾ വനിത കമീഷന് മുന്നിലെത്തി. കോട്ടയത്തെ മെഗ അദാലത്തിലാണ് അപൂർവമായ പര ാതി കിട്ടിയത്. ഭർതൃമാതാവിെൻറ നിർബന്ധത്തിന് വഴങ്ങി ഡി.എൻ.എ പരിശോധന നടത്താനുള ്ള അപേക്ഷയുമായാണ് യുവതിയെത്തിയത്.
ഭർതൃവീട്ടുകാർ നിരസിച്ച പ്രസവരക്ഷ മൂത്ത മകളും തെൻറ അമ്മയും കൂടിയാണ് ചെയ്യുന്നതെന്ന് വെളിപ്പെടുത്തിയ യുവതി, കുട്ടിയെ മൂത്ത മകളായ എട്ടുവയസ്സുകാരിയെ ഏൽപിക്കണമെന്നും ആവശ്യെപ്പട്ടു. ഭാര്യക്ക് ആവശ്യമായ പ്രസവരക്ഷയും ചികിത്സയുമാണ് ഇപ്പോൾ ലഭ്യമാക്കേണ്ടതെന്നും ഡി.എൻ.എ പരിശോധനക്കുള്ള നടപടി മൂന്നുമാസത്തിനുശേഷം പരിഗണിക്കുമെന്നും ഒപ്പമുണ്ടായിരുന്ന ഭർത്താവിനെ കമീഷൻ അറിയിച്ചു.
ഭർതൃമാതാവിെൻറ നിർബന്ധത്തിന് വഴങ്ങിയാണ് ഇരുവരും അദാലത്തിലെത്തിയതെന്നും ദമ്പതികൾ തമ്മിൽ മറ്റുപ്രശ്നങ്ങളില്ലെന്നും തിരിച്ചറിഞ്ഞ കമീഷൻ പൊലീസ് സംരക്ഷണയിൽ പിതാവിെൻറ വീട്ടിലേക്ക് മടക്കിയയച്ചു. ഭർതൃമാതാവിന് കർശന താക്കീത് നൽകാൻ വനിത പൊലീസ് ഉദ്യോഗസ്ഥരെയും കമീഷൻ ചുമതലപ്പെടുത്തി. മൂന്നുകുട്ടികൾക്കൊപ്പമാണ് ദമ്പതികളെത്തിയത്.
രണ്ടുവർഷത്തിനിടെ ഡി.എൻ.എ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് കമീഷനു മുന്നിൽ ആറു കേസാണ് എത്തിയത്. കുടുംബപ്രശ്നത്തിെൻറ പേരിൽ ഡി.എൻ.എ പരിശോധന നടത്തുന്നത് സ്ത്രീത്വത്തെ അപമാനിക്കുകയാെണന്ന് വനിത കമീഷൻ അംഗം ഇ.എം. രാധ പറഞ്ഞു.
വ്യാജപ്രചാരണത്തിനെതിരെ പരാതി നൽകാനെത്തിയ യുവതിയെ അകാരണമായി മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനിൽ നിർത്തിയെന്ന പരാതിയും ലഭിച്ചു. കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ ഹാജരായില്ല. പൊലീസിെൻറ ഇത്തരം നടപടികൾ അനുവദിക്കാനാവില്ലെന്നും കമീഷൻ വ്യക്തമാക്കി. അദാലത്തിൽ 102 കേസ് പരിഗണിച്ചു. 27 എണ്ണം തീർപ്പാക്കി. കമീഷൻ അധ്യക്ഷ എം.സി. േജാസഫൈൻ, അംഗങ്ങളായ ഇ.എം. രാധ, അഡ്വ. എം.എസ്. താര, അഡ്വ. ഷിജി ശിവജി, ഡോ. ഷാഹിദ കമാൽ, ഡയറക്ടർ വി.യു. കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.