കൊച്ചി: മക്കളുടെ പിതൃത്വം തെളിയിക്കാൻ ഡി.എൻ.എ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് 77കാരനായ ഭർത്താവ് നൽകിയ ഹരജി ഹൈകോടതി തള്ളി. ഭാര്യ വിശ്വാസവഞ്ചന കാട്ടിയെന്നും മൂന്ന് മക്കളും രഹസ്യബന്ധത്തിലുണ്ടായതാണെന്നും ആരോപിച്ച് തൃശൂർ ചാവക്കാട് സ്വദേശി നൽകിയ ഹരജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. മുതിർന്ന മക്കളുടെ സമൂഹത്തിലെ അന്തസ്സും ആരോപണത്തിെൻറ സ്വഭാവവും വിലയിരുത്തിയാണ് 68കാരിയായ ഭാര്യയെ എതിർകക്ഷിയാക്കി നൽകിയ ഹരജി കോടതി തള്ളിയത്.
ഹരജിക്കാരൻ വിവാഹമോചനം തേടി നേരേത്ത കുടുംബകോടതിയെ സമീപിച്ചിരുന്നു. മക്കളുടെ പിതൃത്വം തെളിയിക്കാൻ ഡി.എൻ.എ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഉപഹരജിയും നൽകി. എന്നാൽ, ഇത് കുടുംബകോടതി തള്ളി. ഇതിനെതിരെ നൽകിയ ഹരജിയാണ് ഹൈകോടതി പരിഗണിച്ചത്.
പിതൃത്വം സംബന്ധിച്ച തർക്കം കോടതി മുമ്പാകെവരുേമ്പാൾ ഡി.എൻ.എ പരിശോധന ഒരു പരിഹാരമാർഗമാെണന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പ്രായപൂർത്തിയാവാത്ത കുട്ടിയുടെ പിതൃത്വവും ജീവനാംശം നൽകലും സംബന്ധിച്ച തർക്കമുയരുന്ന സാഹചര്യത്തിൽ ഡി.എൻ.എ പരിശോധനക്ക് ഉത്തരവിടുന്നതിൽ െതറ്റില്ല. എന്നാൽ, പ്രായപൂർത്തിയായ മക്കളുള്ളവരുടെ കാര്യത്തിൽ ഇത് വ്യത്യസ്തമാണ്.
സ്വകാര്യതക്കും അന്തസ്സിനും ആത്മാഭിമാനത്തിനും ക്ഷതമേൽക്കുമെന്ന് വിശ്വസിക്കുന്ന മുതിർന്നവരായ മക്കൾ ഡി.എൻ.എ പരിശോധനയുമായി സഹകരിക്കാൻ തയാറല്ല. കേസിൽ കക്ഷികളല്ലാത്തതിനാൽ തീർച്ചയായും അവരോട് രക്തസാമ്പിൾ നൽകാൻ നിർബന്ധിക്കാനുമാവില്ല.
ഇതെല്ലാം പരിഗണിച്ച് ആവശ്യം തള്ളിയ കീഴ്കോടതി നടപടിയിൽ തെറ്റില്ലെന്ന് ഹൈകോടതി വ്യക്തമാക്കി. നല്ല വിവാഹബന്ധം അന്ധയായ ഭാര്യയും ബധിരനായ ഭർത്താവും ചേരുന്നതാണെന്ന ഫ്രഞ്ച് തത്ത്വചിന്തകൻ മൈക്കിൾ ഡിെമാൻഡൈനിെൻറ വാക്കുകളും കോടതി ഉത്തരവിൽ ചേർത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.