ന്യൂഡൽഹി: പരിസ്ഥിതി നിയമം ലംഘിച്ച് െകാച്ചിയിലെ ചിലവന്നൂരിൽ നിർമിച്ച ഫ്ലാറ്റുകൾ നിർമാണം പൂർത്തിയാക്കിയതിെൻറ സർട്ടിഫിക്കറ്റ് നൽകാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. നാലാഴ്ചക്കകം കേസ് പരിഗണിക്കുേമ്പാൾ ഇൗ ആവശ്യം പരിശോധിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
പരിസ്ഥിതി നിയമം ലംഘിച്ച് നിർമിച്ച ചിലവന്നൂരിലെ ഫ്ലാറ്റുകൾ പൊളിച്ചുകളയണമെന്ന തീരദേശ പരിപാലന അതോറിറ്റിയുടെ നിലപാടിനെതിരെ ഡി.എൽ.എഫിന് അനുകൂലമായി കേരള ഹൈകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ അതോറിറ്റി സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നതിനിടയിലാണ് ഡി.എൽ.എഫ് തങ്ങൾക്ക് അനുകൂലമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടത്.
നിർമാണം പൂർത്തിയാക്കിയതിെൻറ സർട്ടിഫിക്കറ്റ് കമ്പനിക്ക് ലഭിച്ചാൽ മാത്രമേ വാങ്ങിയവർക്ക് കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകാൻ കഴിയുകയുള്ളൂ. എന്നാൽ, ഇൗ ആവശ്യം നിരാകരിച്ച സുപ്രീംകോടതി നാലാഴ്ച കഴിഞ്ഞ് ഇതുമായി ബന്ധപ്പെട്ട മുഴുവൻ ഹരജികളും അപേക്ഷകളും ഒന്നിച്ച് പരിഗണിച്ചാൽ മതിയെന്ന് അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.