ബംഗളൂരു-എറണാകുളം റൂട്ടിൽ ദീപാവലി സ്​പെഷലായി വന്ദേഭാരത്​

തിരുവനന്തപുരം: ദീപാവലിക്കാല തിരക്ക്​ പരിഹരിക്കാൻ വന്ദേഭാരത്​ സ്​പെഷൽ സർവിസിന്​ റെയിൽവേ തീരുമാനം. കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചായിരിക്കും സ്​പെഷൽ സർവിസ്​. ബംഗളൂരു-എറണാകുളം റൂട്ടിലായിരിക്കും കേരളത്തിലെ വന്ദേഭാരത്​ സ്​പെഷൽ​. ചെന്നൈ-ബംഗളൂരു, ബംഗളൂരു-എറണാകുളം സൗത്ത് എന്നിങ്ങനെയാകും സർവിസ്​.

ഔദ്യോഗിക സമയപ്പട്ടിക വെള്ളിയാഴ്ച രാ​ത്രിയും ആയിട്ടില്ല. വ്യാഴാഴ്ച രാത്രി ചെന്നൈയിൽനിന്ന്​ പുറപ്പെട്ട്​ വെള്ളിയാഴ്ച പുലർച്ച നാലിന്​ ബംഗളൂരുവിലെത്തുമെന്നാണ്​ ലഭ്യമായ വിവരം.

പുലർച്ച 4.30ന് അവിടെനിന്ന്​ പുറപ്പെട്ട്​ ഉച്ചക്ക്​ 1.30ന് എറണാകുളം എത്തുമെന്നും അറിയുന്നു. തിരികെ ഉച്ചക്ക്​ രണ്ടിന്​ പുറപ്പെട്ട് രാത്രി 10.30ന് ബംഗളൂരുവിലെത്തും. എട്ട്​ കോച്ചാണ്​ ഉണ്ടാവുക. ദീപാവലി സ്പെഷൽ സർവിസ് ആയാണ്​ ആരംഭിക്കുകയെങ്കിലും യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചാൽ വാരാന്ത്യങ്ങളിൽ സ്ഥിരം സ്​പെഷൽ ആക്കുന്ന കാര്യവും പരിഗണനയിലുണ്ട്​.

തിരക്കുള്ള സമയങ്ങളിൽ സ്​പെഷൽ എക്സ്​പ്രസുകൾക്ക്​ പകരം ഉയർന്ന നിരക്കിലെ വന്ദേഭാരതുകൾ സ്പെഷൽ​ ട്രെയിനുകളായി ഓടിക്കാനുള്ള തീരുമാനം വിമർശനത്തിന്​ ഇടയാക്കിയിട്ടുണ്ട്​. ഉയർന്ന നിരക്കായതിനാൽ സാധാരണക്കാർക്ക്​ ആശ്രയിക്കാനാവില്ലെന്നതാണ്​ വിമർശനം.

Tags:    
News Summary - Diwali special vande bharat express to kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.