രജിസ്​റ്ററിൽ വിവാഹ മോചനവും രജിസ്ട്രാർക്ക് രേഖപ്പെടുത്താം -ഹൈകോടതി

കൊച്ചി: വിവാഹമോചനവും വിവാഹ രജിസ്​റ്ററിൽ രേഖപ്പെടുത്തി നൽകാൻ രജിസ്ട്രാർക്ക് അധികാരം ഉണ്ടെന്ന്​ ഹൈകോടതി. കോ ടതി ഉത്തരവനുസരിച്ച്​ വിവാഹ മോചനമുണ്ടായാൽ അക്കാര്യം രജിസ്‌റ്ററിൽ രേഖപ്പെടുത്താൻ രജിസ്ട്രാർക്ക് ബാധ്യതയുണ്ട െന്നും ജസ്​റ്റിസ്​ എ. മുഹമ്മദ്​ മുഷ്​താഖ്​ വ്യക്​തമാക്കി.

വിദേശ രാജ്യത്തെ കോടതിയിൽനിന്നുള്ള വിവാഹമോചന ഉത്തരവുണ്ടായിട്ടും രജിസ്​റ്ററിൽ രേഖപ്പെടുത്താൻ തയാറാകാതിരുന്ന പിറവം നഗരസഭയിലെ വിവാഹ രജിസ്ട്രാറുടെ നടപടിക്കെതിരെ പിറവം സ്വദേശി ജിതിൻ വർഗീസ് പ്രകാശ് നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

2008ൽ വിവാഹിതനായ ഹരജിക്കാരൻ പിന്നീട് വിദേശത്തെ കോടതിയിൽനിന്നാണ് വിവാഹമോചനം നേടിയത്​. എന്നാൽ, ഇക്കാരണത്താൽ വിവരം​ രജിസ്​റ്ററിൽ രേഖപ്പെടുത്താതിരിക്കാനാവില്ലെന്ന്​ കോടതി ചൂണ്ടിക്കാട്ടി. വിവാഹമോചനം നേടിയിട്ടും ഒൗദ്യോഗിക രേഖകളിൽ വിവാഹം നിലനിൽക്കുന്നതായി വിവരം ശേഷിക്കുന്നത്​ പൗരാവകാശത്തെ ബാധിക്കും.

ഹരജിക്കാര​​​െൻറ കേസിൽ മുൻഭാര്യക്ക് നോട്ടീസ് നൽകി അവർക്ക്​ തർക്കമില്ലാത്തപക്ഷം​ വിവാഹമോചനം രജിസ്​​റ്ററിൽ രേഖപ്പെടുത്തണം. തർക്കമുണ്ടെങ്കിൽ ഉചിതമായ കോടതി തീർപ്പിനുശേഷം രേഖപ്പെടുത്തണമെന്നും കോടതി വ്യക്​തമാക്കി.

Tags:    
News Summary - Divorce Registration highcourt -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.