പി.വി. അൻവർ എം.എൽ.എയുടെ റിസോർട്ട്​ തടയണ പൊളിക്കാൻ ജില്ലാ കലക്​ടറുടെ ഉത്തരവ്​

കോഴിക്കോട്​: പി.വി. അൻവർ എം.എൽ.എയുടെ ഉടമസ്​ഥതയിലുള്ള കക്കാടംപൊയിൽ റിസോർട്ടിലെ നാല്​ തടയണകൾ ഒരു മാസത്തിനകം പൊളിച്ചുമാറ്റാൻ കോഴിക്കോട്​ ജില്ല കലക്​ടറുടെ ഉത്തരവ്​. കേരള നദീസംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി.വി രാജൻ നൽകിയ ഹരജിയിൽ തടയണ​ പൊളിക്കണമെന്ന്​ ഹൈകോടതി നിർദേശം നൽകിയിരുന്നു.

ജില്ലാ ജിയോളജിസ്​റ്റ്​, സോയിൽ​ കൺസർവേഷൻ ഓഫിസർ സ്​ഥലം സന്ദർശിക്കുകയും ചെയ്​തിരുന്നു. തടയണ നിർമാണം പ്രക​ൃത്യായുള്ള നീരൊഴുക്കിനെ തടസ്സ​െപ്പടുത്തുന്ന രീതിയിലാണെന്ന്​ കണ്ടെത്തിയിരുന്നു. അനധികൃത മണ്ണ്​ ഖനനം നടത്തിയതിന് ജി​േയാളജി വകുപ്പ്​ നടപടി സ്വീകരിക്കുകയും ചെയ്​തിരുന്നു.

പി.വി.ആർ നാച്വർ റിസോർട്ടിന്​ വേണ്ടി നിർമിച്ച നാല്​ തടയണകളും ഒരുമാസത്തിനകം പൊളിച്ചു മാറ്റണമെന്നാണ്​ ജില്ലാ കലക്​ടർ എൻ. തേജ്​ ലോഹിത്​ റെഡ്ഡിയുടെ ഉത്തരവ്​. തടയണ പൊളിക്കു​ന്നില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്ത്​ സെക്രട്ടറി പൊളിക്കാൻ നടപടി സ്വീകരിച്ച്​ ചെലവാകുന്ന തുക ഉടമയിൽ നിന്ന്​ ഈടാക്കണമെന്നും ഉത്തരവിലുണ്ട്​. 

Tags:    
News Summary - District Collector orders demolition of PV Annar MLA's dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.