കാന്തപുരത്തിന്‍റെ ഇടപെടൽ; ഐ.എൻ.എല്ലിലെ തർക്കം പരിഹരിച്ചു, വഹാബും കാസിമും തുടരും

കോഴിക്കോട്: ഇന്ത്യൻ നാഷണൽ ലീഗിലെ (ഐ.എൻ.എൽ) എ.പി. അബ്ദുൽ വഹാബ്-കാസിം ഇരിക്കൂർ വിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിച്ചു. കേരള മുസ് ലിം ജമാഅത്ത് പ്രസിഡന്‍റ് കാന്തപുരം എ.പി. അബൂബക്കർ മുസ് ലിയാരുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ഒരുമിച്ച് പോകാൻ ഇരുവിഭാഗങ്ങളും ധാരണയിലെത്തിയത്.

നല്ല രീതിയിൽ ഒരുമിച്ചു പോകാൻ തീരുമാനിച്ചതായി മന്ത്രിയും അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായ അഹമ്മദ് ദേവർകോവിൽ മാധ്യമങ്ങളോട് പറഞ്ഞു. പഴയതെല്ലാം മറന്ന് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായി സംസ്ഥാന പ്രസിഡന്‍റ് എ.പി. അബ്ദുൽ വഹാബ് പ്രതികരിച്ചു. അഭിപ്രായമുള്ള പാർട്ടിയായതിനാൽ അഭിപ്രായ വ്യത്യാസങ്ങളും സ്വഭാവികമാണ്. ഒറ്റക്കെട്ടായി പാർട്ടി മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു.

പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്‍റായി അബ്ദുൽ വഹാബ് തുടരും. പുറത്താക്കപ്പെട്ട എല്ലാവരെയും തിരിച്ചെടുക്കും. അതിന് സംഘടനാപരനായ നടപടികൾ പൂർത്തിയാക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ വിപുലീകരിക്കുന്നതിന് ഐ.എൽ.എല്ലിന് വലിയ പങ്ക് വഹിക്കാനുണ്ട്. ആ ദൗത്യം ഏറ്റെടുക്കണമെന്ന നിർദേശമാണ് കാന്തപുരം അബൂബക്കർ മുസ് ലിയാർ മുന്നോട്ടു വെച്ചതെന്ന് കാസിം ഇരിക്കൂർ പറഞ്ഞു.

ജൂ​ലൈ 25ൽ ​എ​റ​ണാ​കു​ള​ത്ത്​ അ​ര​​​ങ്ങേ​റി​യ പ​ര​സ്യ അ​ടി​ക്ക്​ പിന്നാലെയാണ് ഐ.എൻ.എല്ലിലെ അ​ബ്​​ദു​ൽ വ​ഹാ​ബ്​-കാ​സിം ഇ​രി​ക്കൂ​ർ വിഭാഗങ്ങൾ പിളർപ്പിന്‍റെ വക്കിലെത്തിയത്. കൂടാതെ, അ​ബ്​​ദു​ൽ വ​ഹാ​ബും കാ​സിം ഇ​രി​ക്കൂ​രും പരസ്പരം പുറത്താക്കൽ നടപടികളും പ്രഖ്യാപിച്ചു. ഇ​രു​വി​ഭാ​ഗ​വും ഒ​ന്നി​ച്ചി​ല്ലെ​ങ്കി​ൽ എ​ൽ.​ഡി.​എ​ഫി​ൽ പ്രാ​തി​നി​ധ്യ​മു​ണ്ടാ​കി​ല്ലെ​ന്ന്​ സി.​പി.​എം നേ​തൃ​ത്വം അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യ​തി​നു ​​പി​ന്നാ​ലെയാണ് കാ​ന്ത​പു​രം എ.​പി വി​ഭാ​ഗം പ്രശ്നം പരിഹരിക്കാൻ നീക്കം തുടങ്ങിയത്.

​എന്നാൽ, െഎ.​എ​ൻ.​എ​ല്ലി​ലെ ആ​ഭ്യ​ന്ത​ര ക​ല​ഹം തീ​ർ​ക്കാ​നു​ള്ള കാ​ന്ത​പു​രം അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​രു​ടെ മ​ക​ൻ ഡോ. ​അ​ബ്​​ദു​ൽ ഹ​ഖീം അ​സ്​​ഹ​രി​ നടത്തിയ മ​ധ്യ​സ്ഥ​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു. അ​ബ്​​ദു​ൽ വ​ഹാ​ബ്​ പ​ക്ഷം മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശ​ങ്ങ​ളോ​ട്​ കാ​സിം ഇ​രി​ക്കൂ​ർ വി​ഭാ​ഗം മു​ഖം​തി​രി​ക്കുകയായിരുന്നു. ഇതേതു​ട​ർ​ന്ന്​ മ​ധ്യ​സ്ഥ​ത വ​ഹി​ച്ച കാ​ന്ത​പു​രം എ.​പി വി​ഭാ​ഗം പി​ന്മാ​റി.

ര​ണ്ടു​ വി​ഭാ​ഗം നേ​താ​ക്ക​ളു​മാ​യു​ം ര​ണ്ടു പ്രാ​വ​ശ്യ​മാ​ണ്​ ച​ർ​ച്ച ന​ട​ത്തി​യ​ത്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന്​ കാ​സിം ഇ​രി​ക്കൂ​ർ ഒ​ഴി​യ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ്​ വ​ഹാ​ബ്​ വി​ഭാ​ഗം ആ​ദ്യം ഉ​യ​ർ​ത്തി​യ​തെ​ങ്കി​ലും മ​ധ്യ​സ്ഥ ച​ർ​ച്ച​ക്ക്​ മു​ന്നോ​ടി​യാ​യി ആ​വ​ശ്യ​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്​​ച ചെ​യ്​​തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്കൊ​പ്പം പ്ര​സി​ഡ​ൻ​റാ​യ താ​നും മാ​റി നി​ൽ​ക്കാം, ജൂ​ലൈ 25ന്​ ​മു​മ്പു​ള്ള സ്ഥി​തി പാ​ർ​ട്ടി​യി​ൽ നി​ല​നി​ർ​ത്തു​ക, ര​ണ്ടു വി​ഭാ​ഗ​ത്തി​ൽ ​നി​ന്ന്​ അ​ഞ്ചു​പേ​ർ വീ​തം 10 പേ​ര​ട​ങ്ങു​ന്ന സ​മി​തി അം​ഗ​ത്വ​ത്തി​ന്​ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക, അം​ഗ​ത്വ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ മൂ​ന്നു​മാ​സ​ത്തെ സാ​വ​കാ​ശം ന​ൽ​കു​ക എ​ന്നി​വ​യാ​ണ്​ വ​ഹാ​ബ്​ വി​ഭാ​ഗം മു​ന്നോ​ട്ടു​വെ​ച്ച​ത്.

ര​ണ്ട്​ പ്രാ​വ​ശ്യം കാ​സിം വി​ഭാ​ഗ​വു​മാ​യി അന്ന് മ​ധ്യ​സ്ഥ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും സ​മ​വാ​യ​ത്തി​ലെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഒ​രു​മി​ക്കാ​തെ മു​ന്ന​ണി​യി​ൽ തു​ട​രു​ന്ന​തിന്‍റെ പ്ര​ശ്​​ന​ങ്ങ​ൾ മ​ധ്യ​സ്ഥ​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യെ​ങ്കി​ലും ജൂ​ലൈ 25ന്​ ​മു​മ്പ​ത്തെ സ്ഥി​തി നി​ല​നി​ർ​ത്തു​ക​യെ​ന്ന നി​ല​പാ​ടി​നോ​ട്​ യോ​ജി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു കാ​സിം വി​ഭാ​ഗ​ത്തി​െൻറ വാ​ദം. തു​ട​ർ​ന്ന്, ആ​ഗ​സ്​​റ്റ്​ 15ന്​ ​ഐ.​എ​ൻ.​എ​ൽ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ്​ സു​ലൈ​മാ​ൻ കാ​സ​ർ​കോ​ട്ട്​​ ഒ​രു പ​രി​പാ​ടി​യി​ൽ പ​​െ​ങ്ക​ടു​ക്കാ​നെ​ത്തി​യ​പ്പോ​ൾ അ​സ്​​ഹ​രി​യു​മാ​യി ര​ണ്ടു​ മ​ണി​ക്കൂ​റോ​ളം ഒ​റ്റ​ക്ക്​ ച​ർ​ച്ച ന​ട​ത്തി. ​പ്ര​ശ്​​നം പാ​ർ​ട്ടി​ക്കു​ള്ളി​ലെ ആ​ഭ്യ​ന്ത​ര വി​ഷ​യ​മാ​ണെ​ന്നും അ​ച്ച​ട​ക്കം പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രു​മാ​ണെ​ന്ന നി​ല​പാ​ടാ​ണ്​ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ് സ്വീ​ക​രി​ച്ച​ത്. വ​ഹാ​ബി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്​ അ​ഖി​ലേ​ന്ത്യ ​നേതൃ​ത്വ​മാ​ണെ​ന്നും അ​പ്പീ​ൽ ന​ൽ​കി​യാ​ൽ പ​രി​ഗ​ണി​ക്കാ​മെ​ന്നും സു​ലൈ​മാ​ൻ സൂ​ചി​പ്പി​ച്ചു.

അതേസമയം, പാ​ർ​ട്ടി പി​ള​ർ​പ്പി​ലേ​ക്കെ​ന്ന വാ​ദം മാ​ധ്യ​മ സൃ​ഷ്​​ടി​യെ​ന്ന നി​ല​പാ​ടാ​ണ്​ കാ​സിം വി​ഭാ​ഗം സ്വീകരിച്ചത്. പി​ന്നാ​ലെ, അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ മ​ന്ത്രി അ​ഹ​മ്മ​ദ്​ ദേ​വ​ർ​കോ​വി​ൽ ന​ട​ത്തി​യ പ​ര​സ്യ പ്ര​സ്​​താ​വ​ന​യും സ​മ​വാ​യ ശ്ര​മം വ​ഷ​ളാ​ക്കി. പാ​ർ​ട്ടി​ക്ക്​ അ​ധി​കാ​രം ല​ഭി​ച്ച​പ്പോ​ൾ പ​ല​തും ആ​ഗ്ര​ഹി​ച്ച​വ​ർ​ക്കു​ണ്ടാ​യ മോ​ഹ​ഭം​ഗ​മാ​ണ്​ പു​റ​ത്തു​​പോ​ക​ലി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന.

Tags:    
News Summary - Dispute at INL resolved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.