ചന്ദ്രമതിയമ്മ

വരവിൽ കവിഞ്ഞ സ്വത്ത്: സിഡ്കോ മുൻ സെയിൽസ് മാനേജർക്ക് മൂന്നു വർഷം തടവും 29 ലക്ഷം പിഴയും

തിരുവനന്തപുരം: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ സിഡ്കോ മുൻ സെയിൽസ് മാനേജർ ചന്ദ്രമതിയമ്മക്ക് മൂന്നു വർഷം തടവും 29 ലക്ഷം രൂപ പിഴയും. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിലും പ്രതിയാണ് ചന്ദ്രമതിയമ്മ.

01.01.2005 മുതൽ 21.11.2008 വരെയുള്ള സിഡ്കോ സെയിൽസ് മാനേജരായിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ സെൽ ആണ് കേസ് അന്വേഷിച്ചത്.

തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ സെൽ മുൻ സൂപ്രണ്ട് സി.പി. ഗോപകുമാർ രജിസ്റ്റർ ചെയ്ത കേസിൽ മുൻ ഇൻസ്പെക്ടർമാരായിരുന്ന റെജി ജേക്കബ്, അജിത് കുമാർ, അശോകൻ, എസ്.എസ്. സുരേഷ് കുമാർ എന്നിവരാണ് അന്വേഷണം നടത്തിയത്. മുൻ സൂപ്രണ്ട് വി.എൻ. ശശിധരൻ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ എ.ആർ. രഞ്ജിത്കുമാർ ഹാജരായി.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ടി.കെ. വിനോദ്‌ കുമാർ ഐ.പി.എസ്. അറിയിച്ചു.

Tags:    
News Summary - Disproportionate Assests Case: CIDCO ex-sales manager jailed for three years and fined Rs 29 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.