രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗകേസിൽ പരാതിക്കാരി മൊഴി നൽകി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗകേസിൽ പരാതിക്കാരി അന്വേഷണസംഘത്തിന് മുമ്പാകെ മൊഴി നൽകി. രാഹുലിന്റെ ഔട്ട്ഹൗസിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി. കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് നിരവധി തവണ ഔട്ട്ഹൗസിലേക്ക് രാഹുൽ വിളിച്ചുവെങ്കിലും പേടികാരണം പോയില്ലെന്നും മൊഴിയിലുണ്ട്.

എസ്.പി പൂങ്കഴലിയാണ് മൊഴി രേഖപ്പെടുത്തിയത്. ഡിജിറ്റൽ തെളിവുകളും അതിജീവിത കൈമാറിയിട്ടുണ്ട്. ഇത് രണ്ടും അന്വേഷണസംഘം കോടതിക്ക് കൈമാറി. അതേസമയം, രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. രാഹുലിനെതിരായ ആദ്യ കേസിൽ ഈ മാസം 15 വരെ അറസ്റ്റ് ​തടഞ്ഞുവെങ്കിലും രണ്ടാമത്തെ കേസിൽ രാഹുലിന് ഇങ്ങനെയൊരു സംരക്ഷണമില്ല.

നേരത്തെ തനിക്ക് നേരിട്ട ക്രൂരപീഡനം വിശദീകരിച്ച് കേരളത്തിന് പുറത്ത് താമസിക്കുന്ന 23കാരി കോണ്‍ഗ്രസ് നേതൃത്വത്തിന് ഇ-മെയിൽ അയക്കുകയായിരുന്നു. തുടർന്ന് കെ.പി.സി.സി നേതൃത്വം പരാതി ഡി.ജി.പിക്ക് കൈമാറുകയായിരുന്നു. പരാതിയിൽ അതിജീവിതയുമായി ബന്ധപ്പെട്ടശേഷം പൊലീസ് കേസെടുക്കുകയായിരുന്നു.

പരാതിയില്‍ ഗുരുതര ആരോപണങ്ങളാണുളാണ് ഉണ്ടായിരുന്നത്. താനുമായി വര്‍ഷങ്ങളായി പരിചയമുണ്ടായിരുന്ന രാഹുൽ വിവാഹാഭ്യർഥന നടത്തി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. അവധിക്ക് നാട്ടിലെത്തിയപ്പോള്‍ ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞ് സുഹൃത്തിന്റെ ഹോംസ്റ്റേയിലെത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ പൊലീസിന് നൽകിയ മൊഴിയിലും അതിജീവിത ആവർത്തിച്ചുവെന്നാണ് വിവരം.

Tags:    
News Summary - Complainant gives statement in second rape case against Rahul Mamkootathil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.