സി.ഡി വിശ്വാസ്യയോഗ്യമല്ലെന്ന്​; കുണ്ടറ പീഡന കേസില്‍ മന്ത്രിക്കെതിരെയുള്ള രണ്ടാമത്തെ പരാതിയും തള്ളി

തിരുവനന്തപുരം: കുണ്ടറ പീഡന കേസില്‍ മന്ത്രി എ.കെ.ശശീന്ദ്രനെതിരായ പരാതി വീണ്ടും ലോകായുക്ത തള്ളി. വിവരാവകാശ പ്രവര്‍ത്തകനായ പായ്​ചിറ നവാസ് നൽകിയ പരാതിയാണ് തള്ളിയത്. സ്വന്തം പാർട്ടിയുടെ ലോക്കൽ നേതാവിനോടാണ് മന്ത്രി സംസാരിച്ചത്, അതിനെ കേസിൽ ഇടപെട്ടതായി വ്യാഖ്യാനിക്കിനാകില്ല. തെളിവായി ഹാജരാക്കിയ സി.ഡി വിശ്വാസ്യയോഗ്യമല്ലെന്നും ലോകായുക്ത വ്യക്തമാക്കി.

എ.കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന്​ മാറ്റാൻ മു​ഖ്യമന്ത്രിക്ക്​ നിർദേശം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ലോകായുക്തക്ക്​ നവാസ് ഹരജി നല്‍കിയത്. ശശീന്ദ്രൻ അധികാര ദുർവിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിവ നടത്തിയതായും മന്ത്രിയായി തുടരാൻ അവകാശമില്ലെന്നും പരാതിയിൽ പറയുന്നു. പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശനെ മുഖ്യസാക്ഷിയായി വിസ്​തരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.

അഡ്വ. ജിജ ജെയിംസാണ് മന്ത്രിക്കെതിരെ ആദ്യം ലോകായുക്​തയിൽ പരാതി നല്‍കിയത്. പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും വനം മന്ത്രി എ.കെ ശശീന്ദ്രനും ഇടപെട്ടുവെന്നും മുഖ്യമന്ത്രിയെയും വനംമന്ത്രിയെയും പുറത്താക്കാന്‍ ഗവര്‍ണറോട് നിര്‍ദേശിക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. കുണ്ടറയിൽ പീഡനശ്രമത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെഫോണിൽ വിളിച്ച്​ കേസ് നല്ലരീതിയിൽ ഒത്തുതീർക്കണമെന്ന് ആവശ്യപ്പെട്ടതാണ് മന്ത്രിയെ​ വിവാദത്തിലാക്കിയത്.

Tags:    
News Summary - dismissed the second complaint against the minister in the Kundara case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.