കോഴിക്കോട് നൈനാൻവളപ്പിൽ കടൽ ഉൾവലിഞ്ഞ നിലയിൽ

കോഴിക്കോട് കടൽ ഉൾവലിഞ്ഞ സംഭവത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ദുരന്തനിവാരണ സമിതി

കോഴിക്കോട്: നൈനാൻ വളപ്പിൽ കടൽ ഉൾവലിഞ്ഞ സംഭവത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ദുരന്തനിവാരണ സമിതി വ്യക്തമാക്കി. കടൽ ഉൾവലിഞ്ഞ പ്രതിഭാസം ഒരു പ്രാദേശിക സംഭവം മാത്രമാണ്. അറബിക്കടലിലോ ഇന്ത്യൻ മഹാസമുദ്രത്തിലോ ഭൂചലനമോ സുനാമി മുന്നറിയിപ്പോ നിലനിൽക്കുന്നില്ല. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ല.

കടൽ ഉൾവലിഞ്ഞ പ്രദേശങ്ങളിൽ ഉള്ളവർ ഈ സമയങ്ങളിൽ കടലിൽ ഇറങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ സമിതി വ്യക്തമാക്കി. 

ശനിയാഴ്ച വൈകീട്ടോടെയാണ് നൈനാൻ വളപ്പ് മേഖലയിൽ കടൽ ഉൾവലിഞ്ഞത്. 35 മീറ്റർ വരെ കടൽ പിന്നോട്ടുപോയി. 

Tags:    
News Summary - disaster management committee said that there is no need to worry about Kozhikode sea phenomenon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.