ജീവനക്കാരുടെ വിവരം ചോർത്തൽ; മു​ഖ്യ​മ​ന്ത്രി​ക്കും ഉ​ദ്യോ​ഗ​സ്ഥ​​ർ​ക്കു​മെ​തി​രെ കേ​സെടുക്കണ​മെ​ന്ന്​ ​ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ്​ മു​ന്നി​ൽ ക​ണ്ട്​ ജീ​വ​ന​ക്കാ​രു​ടെ വ്യ​ക്​​തി​ഗ​ത വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യെ​ന്ന ​ആ​രോ​പ​ണം സ​ർ​ക്കാ​റി​നെ​തി​രെ ആ​യു​ധ​മാ​ക്കി പ്ര​തി​പ​ക്ഷം. ഡി.​എ അ​നു​വ​ദി​ച്ച​തി​ന്​ പി​ന്നാ​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​ മു​ഖ്യ​മ​ന്ത്രി വാ​ട്​​സ്ആ​പ്പ്​ സ​ന്ദേ​ശ​മ​യ​ച്ച​തി​ൽ ഡേ​റ്റ ചോ​ർ​ച്ച ആ​രോ​പി​ച്ച്​ സ​ർ​വി​സ്​ സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കു​മ്പോ​ഴാ​ണ്​ വി​ഷ​യം പ്ര​തി​പ​ക്ഷം ഏ​റ്റെ​ടു​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ ഫോ​ൺ ന​മ്പ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യ​ക്തി​വി​വ​ര​ങ്ങ​ൾ സ്പാ​ർ​ക്കി​ൽ​നി​ന്ന് ചോ​ർ​ത്തി രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള പി.​ആ​ർ മെ​സേ​ജു​ക​ൾ അ​യ​ച്ച​ത്​ ഗൗ​ര​വ​ത​ര​മെ​ന്നാ​ണ്​ ആ​രോ​പ​ണം.

ജീ​വ​ന​ക്കാ​രു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റം ഐ.​ടി ആ​ക്ട് ന​ൽ​കു​ന്ന സം​ര​ക്ഷ​ണ​ത്തി​ന്റെ ലം​ഘ​ന​മാ​ണെ​ന്ന​തി​നാ​ൽ മു​ഖ്യ​മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫിസി​ലെ ഉ​ദ്യോ​ഗ​സ്ഥ​​ർ​ക്കു​മെ​തി​രെ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ​ർ​ക്കാ​ർ ഡേ​റ്റ​ബേ​സു​ക​ളി​ൽ ജീ​വ​ന​ക്കാ​ർ ന​ൽ​കു​ന്ന ഫോ​ൺ ന​മ്പ​റു​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ്മ​തം ഇ​ല്ലാ​തെ ബ​ൾ​ക്ക് മെ​സേ​ജി​ങ് കാ​മ്പ​യി​നു​ക​ൾ​ക്കും പി.​ആ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​ത് ക​ടു​ത്ത സ്വ​കാ​ര്യ​താ​ലം​ഘ​ന​മാ​ണ്. സ​ർ​ക്കാ​റി​ന്റെ കൈ​വ​ശ​മു​ള്ള വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ എ​ത്ര​ത്തോ​ളം സു​ര​ക്ഷി​ത​മാ​ണ് എ​ന്ന വ​ലി​യ ചോ​ദ്യ​മാ​ണ് ഇ​ത് ഉ​യ​ർ​ത്തു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത്​ സ്വ​കാ​ര്യ​ത നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മ​ല്ല എ​ന്നാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി പ​റ​യു​ന്ന​ത്. പ​ണ്ട് സ്​​പ്രി​ൻ​ക്ല​ർ ഡേ​റ്റ ചോ​ർ​ത്തു​ന്ന സ​മ​യ​ത്ത് അ​ന്ന്​ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ശി​വ​ശ​ങ്ക​ര​നും പ​റ​ഞ്ഞ​ത് ഇ​തു​ത​ന്നെ​യാ​​ണ്. തെ​ര​ഞ്ഞെ​ടു​പ്പ്​ പ്രൊ​പ്പ​ഗാ​ൻ​ഡ​ക്കാ​യി സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ അ​ടി​ച്ചു​മാ​റ്റി ഉ​പ​യോ​ഗി​ച്ച സ​ർ​ക്കാ​റി​നെ ന്യാ​യീ​ക​രി​ക്ക​ത്ത​ക്ക രീ​തി​യി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ത​രം​താ​ഴ​രു​തെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡി.​എ അ​നു​വ​ദി​ച്ച​തി​ന്​ പി​ന്നാ​ലെ ‘പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്നും ജീ​വ​ന​ക്കാ​രു​ടെ ക്ഷേ​മ​വും അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ എ​ന്നും ഒ​പ്പ​മു​ണ്ടെ​ന്നു’​മാ​യി​രു​ന്നു ​ഓ​രോ ജീ​വ​ന​ക്കാ​ര​ന്‍റെ​യും ​പേ​രെ​ടു​ത്ത്​ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ട്​​സ്ആ​പ്പ്​ സ​ന്ദേ​ശം. 

Tags:    
News Summary - Chennithala demands case against Chief Minister and officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.