തൃശൂർ: അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച് ഗൗരവമായ അന്വേഷണം നടത്തുമെന്ന് മന്ത്രി കെ. രാജൻ. റവന്യൂ സെക്രട്ടറി എം.ജി. രാജമാണിക്യം മുഴുവൻ വില്ലേജ് ഓഫിസിലും സന്ദർശനം നടത്തി സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. യോഗത്തിൽ എല്ലാ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു.
അട്ടപ്പാടിക്കായി പാക്കേജും തയാറാക്കി. അട്ടപ്പാടിയിൽ ഭൂമിയാണ് പ്രധാന പ്രശ്നം. നിലവിൽ ഭൂമിക്ക് താൽക്കാലിക തണ്ടപ്പേര് നൽകുന്നുണ്ട്. സ്ഥിരം തണ്ടപ്പേര് നൽകുന്ന ഘട്ടത്തിലേക്ക് റവന്യൂ വകുപ്പ് കടക്കും. അപ്പോഴുണ്ടാകുന്ന പരാതികൾ പരിശോധിക്കും. തിരിമറി നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും.
അട്ടപ്പാടിക്ക് മാത്രമായി സെറ്റിൽമെന്റ് ഓഫിസറെ നിയമിക്കാനാണ് തീരുമാനം. അട്ടപ്പാടിയിലെ ആദിവാസികളെ ഭൂമിയിൽനിന്ന് ഇറക്കിവിടുന്ന നടപടി സർക്കാർ സ്വീകരിക്കില്ല. സർക്കാറിന് ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം സമഗ്രാന്വേഷണം നടത്തിയതിന് ശേഷം മാത്രമേ ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ പ്രസിദ്ധീകരിക്കൂ. അട്ടപ്പാടിക്ക് മാത്രമായി സംവാദം നടത്താമെന്നും മാധ്യമപ്രവർത്തരുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.